'കമോൺ ഹർദ്ദിക്ക്... ' ആർപ്പുവിളച്ച് കുട്ടി സിവ!

നമ്മുടെ ഹർദ്ദിക് പാണ്ഡ്യയ്ക്ക് ഒരു സൂപ്പർ ആരാധികയെ കിട്ടിയിരിക്കുകയാണ്, മറ്റാരുമല്ലത് കുട്ടിസിവയാണ് ആ കുട്ടി ആരാധിക. അയർലണ്ടിനെതിരെ ഹർദ്ദിക് പാണ്ഡ്യയുടെ വിജയത്തിന് പിന്നിൽ കുട്ടി സിവയുടെ പങ്ക് ചെറുതല്ല. സിവയുടേ പ്രോത്സാഹനം കൊണ്ടു കൂടെയാണത്രേ ഹർദ്ദിക് തിളങ്ങിയത്.

ഹർദ്ദിക് പാണ്ഡ്യയ്ക്ക് പ്രോത്സാഹനവുമായി സിവയുടെ ഒരു കുഞ്ഞു വിഡിയോ സാക്ഷിയാണ് പകർത്തിയത്. " കമോൺ ഹർദ്ദിക്ക്...." എന്ന് സിവ ആർത്തുവിളിക്കുന്നത് വിഡിയോയിൽ കാണാം. അയർലണ്ടിനെതിരായുള്ള കളിയിലാണ് ഹർദ്ദിക്കിന് ഈ കിടിലൻ ആരാധികയെ കിട്ടിയത്. ഹർദ്ദിക്ക് തന്നയാണ് ഈ വിഡിയോ തന്റെ ഇൻസ്ററഗ്രാം പേജിൽ പങ്കുവച്ചത്. വെറും പത്ത് പന്തിൽ നിന്ന് 32 റൺസ് നേടിയ ഹർദ്ദിക്കിന്റെ ദേശീയ ടീമിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.

തന്റെ ചിയർലീഡറെ കണ്ടെത്തിയെന്നു തോന്നുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഹർദ്ദിക് ഈ സൂപ്പർ‌ വിഡിയോ പുറത്തുവിട്ടത്. സിവക്കുട്ടി ഇത്രയും നാളും അച്ഛന് പ്രോത്സാഹനവുമായി ആയിരുന്നു എത്താറ്. കുട്ടി ആരാധികയുടെ ആർപ്പുവിളി ഹർദ്ദിക്കിന് ഏറെ ഊർജ്ജം പകർന്നുവെന്നതിൽ സംശയമില്ല.

Oh I think that I found myself a cheerleader 🎵 🎶🎵🎶🎵🎶 @zivasinghdhoni006 😍❤️👼Video courtesy: @sakshisingh_r

A post shared by Hardik Pandya (@hardikpandya93) on