പുഷ് അപ്പ് എടുത്ത് സിവക്കുട്ടി; വീഡിയോ വൈറല്‍ ‍

സിവ എന്നാല്‍ `ക്യൂട്ട്നസ്’ എന്നതാണ് ആരാധകരുടെ അഭിപ്രായം. . മഹേന്ദ്ര സിംങ്ധോണിയുടെ പുന്നാര പുത്രിക്ക് ധോണിയോളം ആരാധകരുള്ള കാര്യം സത്യമാണ്. സിവ എന്ത് ചെയ്താലും അത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കും. പിന്നെ സോഷ്യൽ മീഡിയ അതങ്ങേറ്റെടുക്കും. സിവയുടെ വിശേഷങ്ങളറിയാൻ അരാധകർക്കേറെ ഇഷ്ടവുമാണ്. മകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനോ വിഡിയോകൾ ഷെയർ ചെയ്യുന്നതിനോ ധോണിയും ഭാര്യ സാക്ഷിയും ഒരു മടിയും കാട്ടാറില്ല.

പാട്ടുകൾ പാടിയും ഡാൻസുകളിച്ചുമെല്ലാം കൊച്ചു സിവ ആരാധകരുടെ ഇഷ്ടം എപ്പോളും നേടാറുണ്ട്. അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളം പാട്ടു പാടി മലയാളികളെ മാത്രമല്ല സകലരേയും കൈയ്യിലെടുത്തിട്ട് അധിക കാലമായല്ല . കുട്ടി സിവയുടെ കുറുമ്പുകളും വിശേഷങ്ങളും സാക്ഷിയും ധോണിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ നല്ല കിടിലൻ പെർഫോമൻസുമായാണ് സിവക്കുട്ടി എത്തിയിരിക്കുന്നത്. അച്ഛനെപ്പോലെ പുഷ് അപ്പ്സ് എടുത്തുകൊണ്ടാണ് ഇക്കുറി സിവ താരമായത്. സാക്ഷിതന്നെയാണ് സിവയുടെ ഈ ക്യൂട്ട് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവളെന്നെക്കാള്‍ കുറച്ചു സെക്കൻഡുകൾ കൂടി പിടിച്ചു നിന്നു എന്ന കുറിപ്പോടെയാണ് സാക്ഷി വിഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛനെപ്പോലെ തന്നെയാണ് മകൾ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.