വിസിൽ പോഡി സിവയുടെ ഡാൻസ് സൂപ്പർ ഹിറ്റ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ മലയാളം പാട്ടുപാടിയതിന്റെ അത്ഭുതം മാറിയിട്ടില്ല. ദാ ഇപ്പോൾ ചെന്നൈകിങ്സിന്റെ പ്രചരണഗാനം ചെന്നൈയ്ക്ക് വിസിൽപോഡുവിനൊത്ത് ചുവടുവെച്ചിരിക്കുകയാണ് സിവ.

ഇന്നലെ ചെന്നൈസൂപ്പർ കിങ്സി വിജയിക്കുകയും ചെയ്തതോടെ സിവയുടെ ഡാൻസ് ആരാധകർക്ക് ഇരട്ടി മധുരമായി. പാട്ടിനൊപ്പം തലയിളക്കുകയും ചുവടുവെക്കുകയും ചെയ്തിരിക്കുന്ന വിഡിയോ ധോണിയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

അച്ഛനെക്കാൾ നന്നായി മകൾ ഡാൻസ് ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളമറിയാത്ത കുഞ്ഞുസിവ വളരെ മനോഹരമായി മലയാളം പാട്ട് പാടുന്ന വീഡിയോ ഏറെ വൈറലായിരുന്നു. സിവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം വൈറലുമായിരുന്നു.