‘ഞാൻ എത്ര നോക്കി വളർത്തിയതാ...’ കോഴിയെ മാറോടടക്കി മോളുടെ കരച്ചില്‍

താൻ നോക്കി വളർത്തിയ കോഴിയെ വീട്ടുകാർ കൊല്ലാൻ പോകുന്നുവെന്നറിഞ്ഞ് അതിനെ മാറോട് ചേർത്തുവച്ച് നിലവിളിക്കുന്ന ഈ കുഞ്ഞിന്റെ വിഡിയോ നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്. ‘ഞാൻ എത്ര നോക്കി വളർത്തിയതാ... ഞാൻ എത്ര തവണ ഇതിന് തിന്നാൻ കൊടുത്താ... ഞാൻ ഒന്നിനേയും വിട്ടു തരൂല്ല...’ വാവിട്ട് കരഞ്ഞു കൊണ്ട് ഈ മോളുടെ വാക്കുകൾ കേൾക്കുന്നവരുടെ ഉള്ളുപൊള്ളിക്കും.

വാവിട്ട് കരഞ്ഞു കൊണ്ട് ഈ മോളുടെ വാക്കുകൾ കേൾക്കുന്നവരുടെ ഉള്ളുപൊള്ളിക്കും.‘ഇതിനെ അറുക്കാൻ കൊടുത്താ അവര് ഇതിനെ കൊല്ലൂല്ലേ.. കൊല്ലണ്ട ഇക്ക... ഞാൻ ഇതിനെ ഞാൻ നോക്കി വളർത്തിയതല്ലേ.. അസുഖം വന്ന് ചത്തുപോകുന്നെങ്കിൽ അങ്ങ് പൊയ്ക്കേട്ടെ. എന്നാലും കൊല്ലാൻ കൊടുക്കല്ലേ ഇക്ക... ഇതിനെ കൊന്നാൽ നിനക്ക് അതിനുള്ള കുറ്റം കിട്ടും ഇക്ക... എന്നിട്ട് കോഴിയെ മാറോട് ചേർത്തിരിക്കുകയാണ് ഈ കുഞ്ഞ്. ഈ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ തലകുനിക്കുകയാണ് മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെ.

.‘ഈ കുട്ടി ഏതാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല ഈ റംസാനിൽ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത് . ആ കുട്ടിയിൽ ദയയുടെ , കാരുണ്യത്തിന്റെ ഒരു മഹാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ്അവളെപ്പോലുള്ളവർക്കാകും ദൈവം സ്വർഗ്ഗത്തിൽ പ്രഥമ സ്ഥാനം നൽകുക’ .എന്ന തലക്കെട്ടോടെയാണ് മന്ത്രി കെ.ടി.ജലീൽ ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.