വിഹാനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്ത് വിനീത്

വിനീത് ശ്രീനിവാസന്റെയും ഭാര്യ ദിവ്യയുടേയും ആദ്യത്തെ കൺമണിയായ വിഹാന്റെ ചിത്രങ്ങൾ അങ്ങനെയിങ്ങെനയൊന്നും പുറത്തുവിടാറില്ല ഇരുവരും. എന്നാൽ ഈ പുതുവർഷത്തിൽ കുഞ്ഞ് വിഹാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ്. തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് വഴിയാണ് വിഹാനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ വിനീത് ഷെയർ ചെയ്തിരിക്കുന്നത്.


2012 ൽ ആയിരുന്നു വിനീത് ശ്രീനിവാസന്റെയും ഭാര്യ ദിവ്യയുടെയും വിവാഹം. വിനീതിന്റെ സുഹൃത്തായിരുന്ന ദിവ്യ പയ്യന്നൂർ സ്വദേശിനിയാണ്. ചെന്നൈയിലെ എഞ്ചിനീയറിങ് പഠനത്തിനിടയിലാണ് വിനീതും ദിവ്യയും പരിചയപ്പെട്ടതും പിന്നീട് എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായതും.


2017 ജൂൺ 30 നാണ് വിഹാന്‍ ജനിച്ചത്. വിഹാൻ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.