ഉപ്പും മുളകും വാവയുടെ ചോറൂണ്

കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഒരു കുഞ്ഞാവയ്ക്കു പിന്നാലെയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ പുതിയ ‘അതിഥി’ കുഞ്ഞാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേരളത്തിലെ അമ്മമാർക്ക് ഈ കുഞ്ഞാവയെ കൊഞ്ചിച്ച് കൊതി തീർന്നിട്ടില്ല .

പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ഒരു വിശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞാവയുടെ ചോറൂണാണ് കേരളത്തിലെ അമ്മമാരുടെ ചർച്ചാ വിഷയം. ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പ്രേക്ഷകർ എന്തായാലും ഇരു ൈകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.