കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം; ഒരു അച്ഛന്‍ മകള്‍ക്കായി എഴുതിയത് ‍

‘അവര്‍ നിന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം’. ഒരച്ഛന്‍ ഫെയ്സ്ബുക്കില്‍ മകളെ കുറിച്ചിട്ട കുറിപ്പിന്റെ അവസാന വരി ഇങ്ങനെയാണ്. പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയായ മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി ഇൗ പിതാവിട്ട കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉമ്മര്‍ മലയില്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉമ്മറിന്‍റെ മകള്‍ ഹെന്ന മലയിലിനെ ആണ് ഷോര്‍ട് ഫിലിമില്‍ പൊട്ട് തൊട്ട് അഭിനയിച്ചതിന് മദ്രസ്സയില്‍ നിന്നും പുറത്താക്കിയെന്ന് പിതാവ് ആരോപിക്കുന്നു.

പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...? കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം- ഉമ്മര്‍ പറയന്നു. പോസ്റ്റ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായതോടെ ട്രോളുകളും സജീവമാണ്.

ഉമ്മര്‍ മലയിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

"മകൾ ഹെന്ന മലയിൽ (ഒരുഷോർട് ഫിലിം കോസ്റ്റൂമിൽ) പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.

സബ് ജില്ല, ജില്ല തലങ്ങളിൽ മികവ് തെളിയിച്ചവൾ. കഴിഞ്ഞ അഞ്ചാം ക്ളാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ അഞ്ചാം റാങ്കുകാരി. എന്നിട്ടും മദ്രസ്സയിൽ നിന്നും ഈ വർഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...? (കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം)"

ഉമ്മര്‍ മലയിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്