ഇത്ര നാൾ സമ്പാദിച്ചതെല്ലാം ദുരിതാശ്വാസ നിധിയിലേക്ക്, താരങ്ങളായ് ഇരട്ടകൾ‌‌

ഇത് ഇരട്ടകളായ അലീന ഷിബു ജെയിംസും അനീന ഷിബു ജെയിംസും. കൊല്ലത്തെ നവീബ് പബ്ലിക് സ്കൂളിലെ താരങ്ങളാണിവരിപ്പോള്‍. രണ്ടാംക്ലാസ്സുകാരികളായ ഈ കുരുന്നുകളുടെ വലിയ മനസ്സിനെ വാഴ്ത്തുകയാണ് സ്കൂളൊന്നാകെ. എന്തിനാണെന്നല്ലേ? തങ്ങളുടെ കൊച്ചു സമ്പാദ്യം പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്കായി നൾകാൻ അവർ കാണിച്ച മനസ്സാണ് അവരെ പ്രശസ്തരാക്കിയത്. തങ്ങളുടെ ബേബി ബാങ്കിൽ സമാഹരിച്ച 6575 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി ഇവർ കൈമാറുകയുണ്ടായി.

കേരളത്തെ നടുക്കിയ പ്രളയദുരിതതിതിൽ നിന്നും നാം കരകയറി വരുന്നതേയുള്ളൂ. ഇത്തരം പ്രളയങ്ങളൊക്കെ നമുക്കകലെയാണെന്ന വിശ്വാസമായിരുന്നു ഇതുവരെ. എന്നാൽ അതിനെ തകര്‍ത്തെറിഞ്ഞ് പ്രളയമിവിടെ താണ്ഡവമാടി. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്ന് കേരളമാകെ ചിന്തിച്ചു തുടങ്ങി. സ്കൂളുകളിലും മറ്റും ഇത്തരം ക്ലാസുകൾ സംഘടിപ്പിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ. കൊല്ലത്തെ നവീബ് പബ്ലിക് സ്കൂളിലും ദുരന്തനിവാരണ നേതൃത്വക്ലാസ് നടത്തുകയുണ്ടായി.

ഈ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി സ്കൂൾ സമാഹരിച്ച തുക സീനിയർ പ്രിന്സിപ്പൾ പ്രീത ക്ലീറ്റസ് സി ബി എസ് സി സ്കൂൾ മാനേജ്മെന്റ് സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഈ പരിപാടിയുടെ മുഖ്യ ആകർഷണം രണ്ടാം ക്ലാസ്ലുകാരികളായ ഈ രണ്ടിരട്ടക്കുട്ടികളായിരുന്നു. തങ്ങളുടെ ബേബി ബാങ്കിൽ സമാഹരിച്ച 6575 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്കായി കൈമാറുകയുണ്ടായി. ഇരട്ടകളായ അലീന ഷിബു ജെയിംസും അനീന ഷിബു ജെയിംസും ആയിരുന്നു ആ കൊച്ചു മിടുക്കികൾ. മറ്റു കുട്ടികൾക്ക് മാതൃകയായ ഇവരെ ചടങ്ങിൽ ആദരിച്ചു.

മനോരമ ഹോറൈസണും ഐ എൽ ഡി എമ്മും ചേർന്നാണ് ക്ലാസ് നടത്തിയത്. സീനിയർ മനേജ്മെന്റ് കൺസൽട്ടന്റും മോട്ടിവേറ്ററുമായ ഗണേശ് ശ്രീനിവാസനാണ് ക്ലാസിന് നേതൃത്വം നൾകിയത്. മലയാള മനോരമയുടെ എജ്യുക്കേഷണൽ വെബ്സൈറ്റാണ് മനോരമ ഹോറൈസൺ. പ്രധാനമായും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള സി ബി എസ് സി കുട്ടിൾക്ക് വേണ്ടിയുള്ളതാണീ വെബ്സൈറ്റ്. ഉന്നത വിദ്യാഭാസത്തെയും വിദേശരാജ്യങ്ങളിലെ വിദ്യാഭാസത്തക്കുറിച്ചും ഫ്രീ വിവരങ്ങൾ മനോരമ ഹോറൈസൺ വഴി ലഭിക്കും.