കുഞ്ഞ് ഇസ്സയുമൊത്തുള്ള ടൊവീനോയുടെ സൂപ്പർ ഡ്യൂപ്പർ ചിത്രം വൈറൽ

ഇസ്സയുടെ കൂട്ടുകാരൻ എന്ന കുറിപ്പോടെ നടൻ ടൊവീനോ തോമസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ടപ്പേന്ന് ആരാധര്‍ ഏറ്റെടുത്തു. ശരീരം മുഴുവൻ പതയുമായി ബാത്ത് ടബ്ബിൽ ചിരിയോടെ ഇരിക്കുന്ന ടൊവിനോയുടേയും ഇസക്കുട്ടിയുടേയും ചിത്രത്തിന് ലൈക്കോട് ലൈക്കാണ്. രണ്ടുവയസ്സുകാരി ഇസ്സയെ കുളിപ്പിക്കുന്ന ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ടൊവിനോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്

ചിത്രത്തിന് ഇപ്പോള്‍ തന്നെ ഒന്നരലക്ഷം ലൈക്കായി. കുഞ്ഞ് ഇസ്സയുമൊത്തുള്ള ടൊവീനോയുടേയും ഭാര്യ ലിഡിയയുടേയും ഒരു വിഡിയോ മുൻപ് വൈറലായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ടൊവീനയ്ക്കൊപ്പം സ്റ്റേജിൽ കയറിയ ഇസ്സ അന്നും ഒരുപാട് ഇഷ്ടം നേടിയെടുത്തിരുന്നു.

ഇസ്സയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന കുറിപ്പോടട പോസ്റ്റ് ചെയ്ത ഈ ക്യൂട്ട് ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഡോട്ടർലവ്, ഫോം ബാത്ത്, ഡാഡ് ലൈഫ്, ക്രേസിനസ്സ് ഓവർ ലോഡ്, ക്രേസിനസ് ഈസ് ഹാപ്പിനെസ്സ് തുടങ്ങിയ ഹാഷ് ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ കുഞ്ഞോമന പിറക്കുന്നത്. കുഞ്ഞ് ജനിച്ചപ്പോള്‍ "തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ"മെന്നാണ് ടൊവീനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.