മാതാപിതാക്കളേ കുട്ടികളോട് ഇങ്ങനെ പെരുമാറരുത്!‍, School going, School open, Tips, Brain development, Parenting, Parents, Manorama Online

മാതാപിതാക്കളേ കുട്ടികളോട് ഇങ്ങനെ പെരുമാറരുത്!‍

സ്‌കൂളുകൾ ഇതാ തുറക്കാറായി. അധ്യയന വർഷം തുടങ്ങുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധൻ ബി.എസ്. വാരിയർ

. കുട്ടികളെക്കുറിച്ച് അമിത ഉത്‌കണ്‌ഠ പാടില്ല. അമിത ഇടപെടൽ ഒഴിവാക്കുക.

. കുട്ടികളുടെ സ്വതന്ത്രചിന്ത തടസ്സപ്പെടുത്തരുത്. മിനിറ്റുകൾതോറും അവർക്കു നിർദേശം നൽകരുത്.

. മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കുക.

. ഏതു പ്രതിസന്ധിയിലും അച്‌ഛനും അമ്മയും ഒപ്പമുണ്ടായിരിക്കും എന്ന വിശ്വാസം കുട്ടികളിൽ വളർത്തുക.

. റഫറൻസ് ശീലം വർധിപ്പിക്കുക. കാര്യക്ഷമമായ വായനരീതി പഠിപ്പിക്കുകയും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ആകർഷകങ്ങളായ പുസ്‌തകങ്ങൾ വാങ്ങി നൽകുകയും ചെയ്യുക.

. മറ്റുള്ളവരുടെ മുൻപിൽവച്ചു കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക.

. നല്ല പെരുമാറ്റരീതികൾ കുട്ടികൾക്കു പകരാൻ സ്വയം മാതൃക കാട്ടുക.

. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ള കുട്ടികൾക്കു ലഘുപരീക്ഷണങ്ങൾക്കു വീട്ടിൽതന്നെ അവസരമൊരുക്കി നൽകുക.

. പഠന ടൈംടേബിൾ തയാറാക്കാൻ കുട്ടികളെ സഹായിക്കുക.

. പരീക്ഷ സമയങ്ങളിൽ കുട്ടികളെ മുൾമുനയിൽ നിർത്തരുത്.

. സിനിമ, ടെലിവിഷൻ എന്നിവ കാണുന്നതിനു മാതാപിതാക്കളും നിയന്ത്രണം പാലിക്കുക.

. ടീനേജുകാരായ വിദ്യാർഥികളെ കൂടെയിരുത്തി തീരുമാനങ്ങളെടുക്കുക.