ഓൺലൈൻ

ഓൺലൈൻ ക്ലാസ്സുകൾ; രക്ഷിതാക്കൾ അറിയേണ്ടതെല്ലാം 

നിഖിൽ

ഒരു പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന എല്ലാവർക്കും ആശംസകൾ. പുത്തൻ ഉടുപ്പും വർണ്ണകുടയും ബാഗുകളും കുട്ടികളുടെ ആരവവും ഒന്നും തന്നെ ഇല്ലാതെ ഒരു  അധ്യയന വർഷം ആരംഭിക്കുകയാണ്. പതിവിനു വിപരീതമായി ഇത്തവണ ക്ലാസുകൾ ഓൺലൈനിൽ ആണ്, അധ്യാപകരെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. ആദ്യദിനങ്ങളിൽ തന്നെ നാമത് കണ്ടതുമാണ്. 

ഓൺലൈൻ ക്ലാസുകൾ ലളിതമാക്കാൻ രക്ഷാകർത്താക്കളുടെയും കുട്ടികളുടേയും സഹകരണം വളരെ വലുതാണ്. കഴിഞ്ഞ കുറച്ചു ദിവസത്തെ ക്ലാസ്സുകളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്.  പല സ്കൂളുകളും പല സോഫ്റ്റ്‌വെയർ ആണ് ഓൺലൈൻ ക്ലാസ്സുകൾക്ക് ഉപയോഗിക്കുന്നത് എന്നിരുന്നാലും പാലിക്കേണ്ട ചില ചിട്ടകൾ എല്ലാം ഒന്നുതന്നെ അപ്പോൾ അവ ഏതൊക്കെയെന്ന് നമ്മൾക്ക് നോക്കാം 

പഠന അന്തരീഷം 
കുട്ടികൾ ശ്രദ്ധയോടെ ഇരുന്നു പഠിക്കാൻ ഉള്ള നല്ല ഒരു അന്തരീഷം സൃഷ്ടിച്ചു കൊടുക്കുക എന്നുള്ളത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികൾ പഠിക്കാൻ ഇരികുന്നത്തിടത്തു ഒരു തരത്തിലുള്ള ശല്യവും ഉണ്ടാവാൻ പാടില്ല. അവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ TV , പാട്ടുകൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. കൊച്ചുകുട്ടികളോ അതിഥികളുടെയോ  സാന്നിദ്ധ്യം കുട്ടികൾക്ക് ശല്യമാവാതെ ശ്രദ്ധിക്കുക   

പഠന മുറി  
കുട്ടികളെ ഒരു മേശയിൽ ഇരുത്തി തന്നെ ഓൺലൈൻ ക്ലാസ് ചേർക്കുക .ഒരു കാരണവശാലും കുട്ടികളെ കട്ടിലിൽ ഇരുത്തി ക്ലാസ് പങ്കെടുക്കാൻ സമ്മതിക്കരുത്

മൊബൈൽ / ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ്  ഉപയോഗിക്കേണ്ട രീതി   
ഒരു കരണാവശാലും കുട്ടികൾ മൊബൈൽ / ലാപ്ടോപ്പ് കയ്യിലോ മടിയിലോ വച്ച് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണ്. മേൽപ്പറഞ്ഞ രീതിയിൽ ഉപയോഗിക്കുമ്പോൾ കുട്ടികൾ കുനിഞ്ഞു ഇരിക്കുകയും അത് വഴി പിടലി വേദനയ്ക്ക് കാരണമാവുകയും ചെയ്യും . ക്ലാസ് തുടങ്ങി കഴിഞ്ഞാൽ കുട്ടികൾക്ക് മൊബൈൽ / ലാപ്ടോപ്പ് കണ്ട്രോൾ ചെയ്യണ്ട ആവശ്യം ഇല്ല. അതിനാൽ അത് ഒരു മേശയുടെ പുറത്തു വെയ്ക്കുന്നതാകും നല്ലത്. മൊബൈൽ ആണെങ്കിൽ ഉയരം കൂട്ടി ( ബുക്കുകൾ അടുക്കി ) കണ്ണിനു നേരെ വരുന്ന രീതിയിൽ വച്ചാൽ അതാണ് ഉത്തമം .

പഠന സാമഗ്രികൾ    
കുട്ടികളുടെ ടൈംടേബിള്‍ മുൻകൂട്ടി അറിയിക്കുന്നതിനാൽ പഠനത്തിനാവശ്യമായ ബുക്ക്, പേന, സ്കെയിൽ തുടങ്ങിയവ അടുത്തായി വയ്ക്കാം . അതുപോലെ തന്നെ കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കൾ മാറ്റിവയ്ക്കാനും ശ്രദ്ധവേണം.

യൂണിഫോം 
കഴിഞ കൊല്ലത്തെ സ്കൂൾ യൂണിഫോം ഉണ്ടെങ്കിൽ അവർ അത് ധരിച്ചു തന്നെ ക്ലാസ്സുകളിൽ പങ്കെടുക്കട്ടെ , അത് അവർക്കു മാനസികമായി ക്ലാസ്സുകളോട് കുറച്ചുകൂടി ഗൗരവം നൽകും.

പാടില്ലാത്തത്  
അദ്ധ്യാപന സമയത്തു ഒരു കാരണവശാലും കുട്ടികൾക്ക് കഴിക്കാൻ ആഹാരമോ , ലഘുഭക്ഷണങ്ങളോ ഒന്നും പാടില്ല. ഒരു കുട്ടി ക്ലാസ്സിൽ എങ്ങനെ ആണോ അതെ രീതിയിൽ തന്നെ ആവണം  അവർ ഓൺലൈൻ ക്ലാസ്സിലും. കളിപ്പാട്ടങ്ങൾ, ഇടയ്ക്കു എഴുന്നേറ്റു മറ്റു ആവശ്യങ്ങൾക്ക് പോകുന്നത് എന്നിവ തീർച്ചയായും ഒഴിവാക്കണം  രക്ഷകർത്താക്കളുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കുക , എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ സ്കൂളുമായി നേരിട്ട് ബന്ധപെടുക.

ഓൺലൈൻ ക്ലാസ്സുകളിൽ പാലിക്കേണ്ട മര്യാദകൾ   
ഓഡിയോ - കഴിവതും സൈലന്റ് (Mute ) ആക്കി വയ്ക്കുക .
വിഡിയോ - മുഴുവൻ സമയവും ഓൺ ആക്കി വക്കുക .
ഗ്രീറ്റിംഗ്‌സ് - നിങ്ങളുടെ ഗ്രീറ്റിംഗ്‌സ് ആംഗ്യഭാഷയിലൂടെ പ്രകടിപ്പിക്കുക , അതല്ല എങ്കിൽ ഇത് ക്ലാസ്സുകളിലെ സമയത്തെ  വളെരെ ഏറെ ബാധിക്കും. നിങ്ങളുടെ ചോദ്യങ്ങൾ നിങ്ങള്ക്ക് ചാറ്റ് ബോക്സിലൂടെ ചോദിക്കാം അധ്യാപകർ അതിനുള്ള മറുപടി ക്ലാസ് തീരുന്നതിനു മുമ്പ് തരും. അധ്യാപകർ നിങ്ങളോടു ചോദ്യങ്ങൾ കൊടുക്കുമ്പോൾ മാത്രം നിങ്ങളുടെ ഓഡിയോ unmute ചെയ്തു ഉത്തരം പറയുക