ഒന്നൊന്നര സ്ളോമോഷൻ ഓട്ടം, തകർപ്പൻ വിഡിയോ

നല്ല സ്പീഡിൽ ഓടാനാണ് കോച്ച് ആ മൂന്ന് വയസ്സുകാരനോട് പറഞ്ഞത്. അവൻ നല്ല സൂപ്പറായിത്തന്നെ ഓടി, ആ ഓട്ടം ആങ്ങ് ഫെയ്മസായീന്നു പറഞ്ഞാൽ മതീല്ലോ.. ചുമ്മാ അങ്ങ് ഓടിയതല്ല കക്ഷി നല്ല സ്ലോമോഷനിലാണ് ഓട്ടം. ഒരു ലിറ്റിൽ ലീഗ് ബെയ്സ്ബോൾ കളിക്കിടയിലാണ് ഈ കുട്ടിക്കുറുമ്പന്റെ കിടുക്കൻ ഓട്ടം.

ലിനോക്സ് എന്നാണ് ഈ സ്ലോ മോഷൻ താരത്തിന്റെ പേര്. അവനെ കൊണ്ടാകും വിധം സ്പീഡിൽ ഓടാനാണ് കോച്ച് ആവശ്യപ്പെട്ടത്. കോച്ചിന് തംസ്അപ്പ് ഒക്കെ കൊടുത്ത് കളിതുടങ്ങി. അടുത്ത ബേയ്സിലേക്കുള്ള ഓട്ടമാണ് ലിനോക്സ് തകർത്തോടിയത്. എന്നാൽ സ്പോട്സ് സിനിമയും ചാനലുമൊക്കെ കണ്ട് കക്ഷി സ്ലോമോഷൻ ഫാനായെന്നാണ് തോന്നുന്നത്..

കണ്ടുനിന്നവരൊക്കെ ചിരിയോട് ചിരി, എന്നാലും കക്ഷി ഓട്ടം സ്ലോമോഷനിൽ തന്നെ തുടർന്നു. കോച്ച് ഇടയ്ക്ക് വന്ന് അവനെ സ്പീഡിലോടാൻ പറഞ്ഞുനോക്കിയെങ്കിലും ലിനോക്സ് അതൊന്നും വകവെച്ചേയില്ല. ഏതായാലും ഈ കുറുമ്പന്‍ ഓടിയെത്തിയത് കാണാൻ സൂപ്പറാ...