പെൺമക്കളുള്ള മാതാപിതാക്കള്‍ അറിയാൻ!

മാതാപിതാക്കള്‍ അറിയുന്നുണ്ടോ പെൺമക്കൾ നിങ്ങളിൽ നിന്നും ലഭിക്കാന്‍ ആഗ്രഹിക്കുന്ന കുറെ കാര്യങ്ങൾ ഉണ്ടത്രേ. വെറുതെ കുട്ടികളെ ഉപദേശങ്ങൾ കൊണ്ട് മാത്രം വീർപ്പുമുട്ടിക്കാതെ, അവരുടെ ഓരോ ചുവടു വയ്പ്പിലും കൂടെയു‌ണ്ടാകാം. അവർക്ക് നിങ്ങളുടെ സാമീപ്യവും കരുതലും ആണ് കൂടുതൽ ആവശ്യം. പെൺമക്കൾ മക്കൾ മാത്രമല്ല ആൺകുട്ടികള്‍ക്കുമുണ്ടാവും ഇത്തരം ചില ആഗ്രഹങ്ങളും ആവശ്യങ്ങളും. അവളെ ആത്മവിശ്വാസമുള്ള മിടുക്കിയായി വളർത്താൻ മാതാപിതാക്കള്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം ഈ 15 കാര്യങ്ങൾ.

1. ആൺപെൺ വ്യത്യാസമില്ലാതെ അവളുടെ കാര്യങ്ങളിൽ മാതാപിതാക്കൾ അവൾക്കൊപ്പം എന്നുമുണ്ടാകണം.

2. എത്ര തിരക്കുള്ളവരായാലും അവളോടുള്ള സ്നേഹത്തിലും കരുതലിലും പിശുക്കു കാണിക്കരുതേ. അത് അവൾക്കു നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്

3. മറ്റ് കുട്ടികളുമായി അവരെ തുലനം ചെയ്യേണ്ട ആവശ്യമുണ്ടോ? അതവരുടെ പ്രാധാന്യം കുറയ്ക്കുന്നതായാണ് കുട്ടികൾക്ക് തോന്നുക. അത്തരം തുലനം ചെയ്യലുകൾ ഒഴിവാക്കാം.

4. ബുദ്ധിമുട്ടുള്ള പരീക്ഷകളും പരീക്ഷണങ്ങളിലും പരാജയപ്പെടുമ്പോൾ കുറ്റപ്പെടുത്താതെ അവർക്കൊപ്പം നിൽക്കുക. അവസരങ്ങൾ ഇനിയുമുണ്ട്.

5. കുട്ടികളോട് മാത്രമല്ല അന്യരോടും നിങ്ങളുടെ പെരുമാറ്റം കരുണയോടെയായിരിക്കുക. അതവർക്ക് ഒരു മാതൃക കൂടെയായിരിക്കും.

6. ജീവിതത്തിൽ കഷ്ടപ്പാടുകളുണ്ടാകാം, എന്നാൽ അവയെല്ലാം വിജയങ്ങളാക്കി നമുക്കവർക്ക് മാതൃകയാകാം

7. ആരൊക്കെ എന്തൊക്കെയാണെങ്കിലും അവൾക്കായിരിക്കണം എന്നും ആദ്യ മുൻതൂക്കം.

8. അവൾക്കെതിരെ വരുന്ന ഓരോ വാക്കും നോട്ടവും പല്ലും നഖവുമുപയോഗിച്ച് എതിർക്കാൻ പ്രാപ്തയായിരിക്കണം ഓരോ മാതാപിതാക്കളും.

9. പരാജയങ്ങളുണ്ടാകാം. പക്ഷേ വിജയത്തിലെന്നപോലെ പരാജയത്തിൽ അവൾക്ക് താങ്ങും തണലുമാകാം.

10. അവളുടെ തീക്ഷണമായ പാഷനുകൾക്ക് എന്നും കൂട്ടായിരിക്കാം. അതവളെ വിജയങ്ങൾ എത്തിപ്പിടിക്കാൻ സഹായിക്കും.

11. ഒരിക്കൽ അവളും ഒരമ്മയാകും. കുടുബബന്ധങ്ങളുടെ വിലയും സ്നേഹവും അവൾക്ക് പകർന്നു കൊടുക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ഓരോ പ്രവർത്തിലും അവർക്ക് ഓരോ പാഠങ്ങളാകട്ടെ.

12. കൂടണയാൻ എന്നും ഒരു സ്േനഹവീടുണ്ടാകണം. എന്ത് പ്രശ്നങ്ങളുണ്ടായാലും വീട്ടിൽ എത്തിയാൽ ആശ്വാസം കിട്ടുമെന്ന തോന്നൽ വളരെ വലുതാണ്. അത്തരമൊരു വീടൊരുക്കി കാത്തിരിക്കുക.

13. ആൺകുട്ടിയായാലും പെൺകുട്ടിയായലും മാതാപിതാക്കളുെട വാത്സല്യം കുറയാതെ അവർക്കും പകർന്നു നൽകാം.

14. പെൺകുട്ടിയാണെന്ന പേരിൽ ഒരിക്കലും ഒന്നിൽ നിന്നും അവളെ മാറ്റി നിർത്തരുതേ.

15. പ്രശ്നങ്ങളുണ്ടാകുമ്പോൾ പതറാതെ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും പുതിയ വഴികൾ തേടാനും അവർക്കൊപ്പമുണ്ടാകുക. ‍