ഡേ കെയറിൽ പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കാം?, Things to know, Before sending, Child daycare, Study, Kids, Parents,  Manorama Online

ഡേ കെയറിൽ പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കാം?

ലക്ഷ്മി നാരായണൻ

ഡേ കെയറിൽ കുഞ്ഞുങ്ങളെ വിടുന്നത് ശരിയാണെന്നും അല്ലെന്നും സംബന്ധിച്ച ശ്കതമായ തർക്കങ്ങൾ ഇപ്പോഴും നിലനിലക്കുകയാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മാതാപിതാക്കൾ ജോലി ചെയ്യുന്ന അണുകുടുംബങ്ങളിൽ കുഞ്ഞുങ്ങളെ ഡേ കെയറിൽ ആക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എന്നാൽ ഒരു കുറ്റബോധത്തോടെ കുഞ്ഞുങ്ങളെ ഡേ കെയറിൽ വിടുന്ന രീതിയും ഭാരം കുറയ്ക്കുന്നതിനായി ആശ്വാസത്തോടെ ഡേ കെയറിൽ വിടുന്ന രീതിയും ഒരേ പോലെ ആശാസ്യമല്ല. കുഞ്ഞുങ്ങളെ ഡേ കെയറിൽ വിട്ടാലും അവരുടെ സ്വഭാവ രൂപീകരണത്തിൽ പൂർണമായ ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. ജോലിയുടെ ഭാഗമായി കുഞ്ഞുങ്ങളെ ഡേ കെയറിൽ വിടുന്ന മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

1. ചുരുങ്ങിയത് ഒന്നരവയസ് വരെയെങ്കിലും മാതാപിതാക്കളുടെ കൂടെ വളരാൻ അവരെ അനുവദിക്കുക

2. ഇപ്പോൾ ഡേ കെയറുകളിൽ അവർ തന്നെ ഭക്ഷണം നൽകുന്ന രീതിയുണ്ട്. എന്നാൽ വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം തന്നെ കൊടുത്തു വിടാൻ ശ്രമിക്കുക.

3. ഡേ കെയർ എന്നത് ചുമതലകളിൽ നിന്നും ഒളിച്ചോടുന്നതിനുള്ള ഇടമായി കാണരുത്. തന്റെ മകൾ / മകൻ ദിവസത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്ന, അവന് സുരക്ഷയേകുന്ന ഇടമായി കാണുക.

4. ഡേ കെയറിൽ നടക്കുന്ന കാര്യങ്ങൾ മക്കളോട് ചോദിച്ചറിയുക. ശരിയായ രീതിയിലുള്ള സംരക്ഷണം കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്നു മനസിലാക്കാൻ ഇത് സഹായിക്കും. മാത്രമല്ല, മാതാപിതാകകളിൽ നിന്നും പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം മാറ്റുന്നതിന് ഇത്തരത്തിലുള്ള ശ്രദ്ധ സഹായിക്കും.

5. ഡേ കെയറിൽ നിന്നും കൃത്യമായ സമയത്ത് തന്നെ കുഞ്ഞുങ്ങളെ വിളിച്ചുകൊണ്ട് വരൻ ശ്രദ്ധിക്കണം. മാതാപിതാക്കൾക്ക് വേണ്ടി കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളുടെ മനസ് വേദനിപ്പിക്കും.

6. വീടെത്തിയാൽ മാതാപിതാക്കൾ മറ്റു ജോലികൾ മാറ്റിവച്ച് കുഞ്ഞുങ്ങൾക്കായി സമയം ചെലവഴിക്കണം. ഡേ കെയർ എന്നാൽ സെക്കൻഡ് ഹോം ആണ് അല്ലാതെ പണിഷ്മെന്റ് ഹോമല്ല എന്ന് അവർക്ക് മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ പറയുക

7. ഓരോ ദിവസവും കുട്ടികൾ സന്തോഷത്തോടെ ഡേ കെയറിലേക്ക് പോകുന്നതിനുള്ള അവസരം ഒരുക്കുക. കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ ചില ദിവസങ്ങളിൽ നൽകാം.

Summary : Things to know before sending child to daycare