'എന്റെ കുട്ടിക്ക് മാത്രമെന്താ ഇത്രയ്ക്ക് വാശി', ഈ പതിമൂന്ന് കാര്യങ്ങളിൽ ഉണ്ടെല്ലാം!


നമ്മൾ പലപ്പോളും അത്ഭുതപ്പെടാറുള്ള കാര്യമാണ് ഈ കൗമാരമെത്തിയ കുട്ടികൾക്കെന്താണിത്ര വാശിയും ശുണ്ഠിയും വഴക്കുമൊക്കെ. ഇത്രയും നാളും ഒരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിയാ പെട്ടെന്നാണ് സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്ന് കൗമാരത്തിലെത്തിയ മക്കളെ കുറിച്ച് പരാതി പറയാത്ത മാതാപിതാക്കൾ വിരളമായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുകയും, മാതാപിതാക്കളോട് തട്ടിക്കയറുകയും എന്തിനേയും എതിര്‍ക്കുകയും ഒക്കെ ഈ പ്രായത്തിൻറെ ഒരു പ്രത്യേകതയാണ്. അതറിയാതെ അവരെ മാത്രം അങ്ങനെ കുറ്റം പറയതുതേ...ഒരുപാട് ശ്രദ്ധയും കരുതലും വേണ്ട കാലമാണ് കൗമാരകാലം. അതറിഞ്ഞ് വേണം മാതാപിതാക്കളും മറ്റും അവരോട് പെരുമാറേണ്ടത്. അവരുടെ ഈ സ്വഭാവമാറ്റത്തിന് കാരണങ്ങൾ പലതാണ്. താഴെ പറയുന്നവയാണ് കൗമാരക്കാരിൽ വരുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ

1.ഈ കാലത്താണ് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.
2.എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്ന് തോന്നുന്ന പ്രായമാണിത്
3.കടുത്ത മാനസിക പിരിമുറുക്കങ്ങൾ കൗമാരത്തിൽ സ്വാഭാവികം
4.സാമൂഹിക സ്റ്റാറ്റസിന് ഒക്കെ ഇവർ വലിയ വില കല്‍പ്പിക്കാറില്ല
5.ഫോൺ െഎ പാഡ് തുടങ്ങയ യന്ത്രാപകരണങ്ങളോട് ഭ്രമം തോന്നുന്നത് കാണാം
6.സെക്സിനെക്കുറിച്ചൊക്കെ കൂടുതൽ അറിയാൻ ആഗ്രഹം തോന്നും
7.എതിർ ലിംഗത്തിലുള്ളവരെ കുറിച്ച് അറിയാനുള്ള ആഗ്രഹം കൂടുന്നു
8.പഠനത്തിൽ താല്പര്യം കുറയുന്നു.
9.അവരുെട ഭാഗം ന്യായീകരിക്കാൻ എന്ത് വേണമെങ്കിലും പറയും
10. കുടുംബത്തിലുണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും അവരെ ബാധിക്കും
11.മാനസിക ആഘാതവും, ലൈഗിക ചൂഷണങ്ങളും അവരെ മറ്റൊരാളാക്കി മാറ്റും
12.പ്രവചനാതീതമായ പെരുമാറ്റം പ്രതീക്ഷിക്കാം
13.സെക്സിനെക്കുറിച്ച് വികലമായ അറിവുണ്ടായേക്കാവുന്ന കാലമാണിത്
ജീവിതത്തെക്കുറിച്ചും മറ്റുമൊക്കെ വിപ്ളവകരമായ പല പ്രഖ്യാപലങ്ങളും ഇവർ നടത്തിക്കളയും. എല്ലാം പരീക്ഷിക്കുവാനും ഒറ്റ ദിവസം കൊണ്ട് പ്രായപൂര്‍ത്തിയായ ആള്‍ ആകാനുമൊക്കെയുള്ള പ്രവണത കാണിക്കും. മാനസികവമായും ശാരീരികമായും, വൈകാരികവുമായുമൊക്കെ പക്വതയാർജിക്കുന്ന ഈ സമയത്ത് മാതാപിതാക്കളെ അവർ മുൾമുനയിൽ നിർത്തുമെന്നുള്ളതിൽ സംശയമില്ല. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം.

ഇവ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം

1.അവരുടെ വികാരവിചാരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുവാൻ അവരെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കാം.
2.മുൻവിധിയോടെ അവരുടെ പ്രവർത്തികളെ കാണാതിരിക്കുക.
3.മറ്റുള്ളവരുടെ മുന്നിൽ വച്ച് അവരെ കളിയാക്കുയോ വഴക്ക് പറയുകയോ ചെയ്യരുത്.
4.അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക.
5.പോഷകസമൃദ്ധമായ ഭക്ഷണം നൽകുക. ചില ഭക്ഷണങ്ങൾക്ക് സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ പോലുമാകുമെന്ന് ഒാർക്കുക.
6. അവരെ ഒരിക്കലും അവഗണിക്കാതിരിക്കുക.
7.സ്നേഹം നൽകാൻ പിശുക്കു കാണിക്കരുത്.‍