അമ്മേ കൈ വിടൂ ഞാന്‍ പോസ് ചെയ്യട്ടെ; തൈമൂറിന്റെ ചിത്രം വൈറൽ

ക്യൂട്ട് തൈമൂറിന്റെ ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു. കുഞ്ഞ് തൈമൂർ എന്ത് ചെയ്താലും അത് ആരാധകർ അതേറ്റെടുക്കും കുഞ്ഞു തൈമൂർ ഒന്നു പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും.

ജനിച്ചപ്പോള്‍ മുതൽ സെയ്ഫ് അലിഖാന്റെയും കരീനയുടെയും മകൻ തൈമൂർ ക്യാമറാക്കണ്ണുകളുടെ പ്രിയങ്കരനാണ്. തൈമൂര്‍ എവിടെയാണെങ്കിലും അവിടെ ക്യാമറകളും എത്തിയിരിക്കും.

മകനെ ക്യാമറയില്‍നിന്നും അകറ്റി നിർത്താൻ കരീന പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അമ്മ കൈയില്‍പിടിച്ച് വലിച്ചിട്ടും ക്യാമറകണ്ണുകള്‍ക്ക് മുമ്പില്‍പോസ് ചെയ്യുന്ന തൈമൂറിന്റെ ചിത്രമാണ് വൈറല്‍.

കാറിനടുത്ത് നില്‍ക്കുന്ന കുട്ടി തൈമൂറിനോട് വീട്ടിലേയ്ക്ക് കയറാൻ കരീന നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. പിന്നെ കൈയില്‍പിടിച്ച് വലിച്ചിട്ടും തൈമൂർ ക്യാമറകളെ തന്നെ നോക്കി പോസ് ചെയ്തു നിന്നു.

കരീനയുടെ അച്ഛൻ രൺധീർ കപൂർ കഴിഞ്ഞ ദിവസം പറ‍ഞ്ഞത് രസകരമാണ്, 'എല്ലാ ദിവസവും രാവിലത്തെ പത്രത്തിൽ എന്റെ കൊച്ചുമകന്റെ ചിത്രമുണ്ടാകും, അവന്റെ ആയയെപ്പോലും ഇപ്പോൾ എല്ലാവർക്കും അറിയാം.' എന്നാൽ കരീന പറയുന്നത് ഒരു സാധാരണ കുട്ടിയായി തൈമൂറിനെ വളർത്താനാണിഷ്ടമെന്നാണ്. സ്റ്റാർ കിഡ് ആയി വളരാതെ അവനിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും അവർ പറയുന്നു.