കുഞ്ഞു തൈമൂറിനെ നോക്കുന്ന നാനിയുടെ ശമ്പളം ലക്ഷങ്ങൾ?

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ സോഷ്യല്‍മീഡിയയുടെ പ്രിയ താരമാണ്. ജനിച്ച അന്ന് മുതൽ ഒരു കൊച്ചുരാജകുമാരനെപ്പോലെയാണ് കക്ഷിയുടെ ജീവിതം. ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനു പുറമേ ബോളിവുഡിലുമുണ്ട് കക്ഷിക്ക് ആരാധകർ. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെക്കാണും.

തൈമൂറിനൊപ്പം കൂടുതൽ സമയവും കാണുന്നത് കരീനയോ സെയ്ഫോ അല്ല. കുഞ്ഞിന്റെ സകലകാര്യങ്ങളും നോക്കുന്ന പ്രിയപ്പട്ടെ നാനി സാവിത്രിയാണ് പലപ്പോഴും തൈമൂറിന് കൂട്ട്. കരീനയുടെ അച്ഛൻ രൺധീർ കപൂർ ഒരിക്കൽ പറഞ്ഞതുപോലെ മാധ്യമങ്ങൾ സാവിത്രിയെയും അങ്ങ് സാറ്റാറാക്കി. എപ്പോളും തൈമൂറിനൊപ്പം കാണുന്നതു കൊണ്ട് മിക്ക ചിത്രങ്ങളിലും സാവിത്രിയും കാണും. ഇപ്പാൾ ഈ നാനി വാർത്തയിൽ ഇടം പിടിച്ചത് മറ്റോരു കാര്യത്തിനാണ്. തൈമൂറിനെ നോക്കുന്നതിന് അവരുടെ മാസശമ്പളം കേട്ട് ഞെട്ടിയിരിക്കുയാണ് പലരും.

തൈമൂറിനെ ജിമ്മിലും പ്ലേസ്ക്കൂളിലുമൊക്കെ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമൊക്കെ സാവിത്രിയാണ്. പലപ്പോഴും നാനിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്.

ഒരു മാസം ഒന്നരലക്ഷം രൂപയാണത്രേ ഈ നാനിയും ശമ്പളം. അധിക ജോലിചെയ്യുന്ന മാസങ്ങളിൽ അത് ഒന്നേമുക്കാൽ ലക്ഷം കവിയുമത്രേ. സെയ്ഫ്-കരീന കുടുംബത്തിലെ അടുത്ത വൃത്തങ്ങളാണിത് അറിയിച്ചത്. കൂടാതെ തൈമൂറിനൊപ്പം ലോകം മുഴുവൻ ചുറ്റിക്കറങ്ങാനുമുള്ള ഭാഗ്യം നാനിക്കുണ്ട്. ഈ കുടുംബം എവിടെപ്പോയാലും സാവിത്രിയും ഒപ്പം കാണും. ആ ചിലവും വഹിക്കുന്നത് തൈമൂറിന്റെ അച്ഛനുമ്മമയുമാണ്. ഈ പ്രശസ്തിമൂലം സാവിത്രിക്ക് സമൂഹമാധ്യമങ്ങളിൽ ഫാൻസ് പേജുകൾ തന്നെയുണ്ടത്രേ. ഏതായാലും ഒരു സ്റ്റാർകിഡിനൊപ്പം തന്നെ പ്രശസ്തയായ നാനിക്കും ഇപ്പോൾ ധാരാളം ആരാധകരുണ്ട്