തൈമൂറിന്റെ ആ രഹസ്യം വെളിപ്പെടുത്തി സെയ്ഫ് അലി ഖാൻ

കരീനയുടേയും സെയ്ഫ് അലി ഖാന്റെയും കുഞ്ഞ് തൈമൂറിന് അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും ആരാധകരാണുള്ളത്. തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും എപ്പോഴും വൈറലാണ്. ബോളിവുഡിലെ ഏറ്റവും താരത്തിളക്കമുള്ള കുഞ്ഞായി മാറിയിരിക്കുകയാണ് കക്ഷി. നീലക്കണ്ണുള്ള ഈ ക്യൂട്ട് സുന്ദരൻ വാവയെ കുറിച്ച് അച്ഛൻ സെയ്ഫ് നടത്തിയ ഒരു പരാമർശം ശ്രദ്ധേയമാണ്. ജനിതകപരമായിയുള്ള തൈമൂറിന്റെ ഒരു പ്രത്യേകതയെക്കുറിച്ചുള്ളതായിരുന്നു ആ പരാമർശം.


'വളരെ അമൂല്യമായൊരു പാരമ്പര്യത്തിനുടമയാണ് കുഞ്ഞ് തൈമൂർ. രവീന്ദ്ര നാഥ ടാഗോറിന്റേയും രാജ് കപൂറിന്റേയും മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും ജനിതക അംശത്തിനുടമയാണ് തൈമൂർ' സെയ്ഫ് അലി ഖാൻ ഒരു അഭിമുഖത്തിലാണ് തൈമൂറിനെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രവീന്ദ്ര നാഥ ടാഗോറിന്റെ കുടുംബ വേരുകളാണ് സെയ്ഫിന്റെ അമ്മ ഷർമിള ടാഗോറിനുള്ളത്.


മൻസൂർ അലി ഖാൻ സെയ്ഫിന്റെ അച്ഛനും രാജ് കപൂർ കരീനയുടെ മുത്തച്ഛനുമാണ്. ഈ മൂന്നു പേരുടെയും വിശിഷ്ട ഗുണങ്ങൾ തൈമൂറിനുണ്ടെന്നാണ്. സെയ്ഫ് പറയുന്നത്. കുഞ്ഞു തൈമൂറിന്റെ ഒന്നാം പിറന്നാൾ ആഘോഷവും ന്യൂ ഇയർ പാർട്ടിയുമൊക്കെ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു.