വീണ്ടും കുഞ്ഞ് തൈമൂർ, ചിത്രങ്ങൾ വൈറൽ!

ക്യൂട്ട് തൈമൂറിന്റെ ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു. കുഞ്ഞ് തൈമൂർ എന്ത് ചെയ്താലും അത് ആരാധകർ അതേറ്റെടുക്കും. മഞ്ഞ ഉടുപ്പിൽ തൈമൂർ എന്നത്തേക്കാളും ക്യൂട്ടായിട്ടുണ്ടെന്നാണ് സംസാരം. ജനിച്ചു വീണ അന്ന് മുതൽ കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും പൊന്നോമന താരമാണ്.

കുഞ്ഞു തൈമൂർ ഒന്നു പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും. സാധാരണ അമ്മ കരീനയ്ക്കും അച്ഛൻ സെയ്ഫിനുമൊപ്പമാണ് കുഞ്ഞ് രാജകുമാരന്റെ കറക്കം. എന്നാൽ കിഡ്ഡീസ് ജിമ്മിൽ പോകാൻ ഇത്തവണ ആയയ്ക്കൊപ്പമാണ് തൈമൂറെത്തിയത്. പ്ളേ സ്ക്കൂളിലേയ്ക്കും ജിമ്മിലേയ്ക്കുമുള്ള യാത്രകളിൽ കുഞ്ഞു സ്റ്റാറിന്റെ ചിത്രമെടുക്കന്‍ മാധ്യമങ്ങൾ കാത്തിരിക്കുകയാണ്.

മഞ്ഞ ബാറ്റ്മാൻ ബനിയനിലും നീല ജീൻസിലും തൈമൂർ എന്നത്തേതിലും ക്യൂട്ടായിരുന്നു. ആയയുടെ കൈകളിലിരുന്നു കുറുമ്പു കാണിക്കുന്ന തൈമൂറിന്റെ ചിത്രം വളരെ പെട്ടെന്നാണ് വാർത്തയായത്. പടൗഡിയിലെ കുഞ്ഞു നവാബിന് മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത്.

കരീനയുടെ അച്ഛൻ രൺധീർ കപൂർ കഴിഞ്ഞ ദിവസം പറ‍ഞ്ഞത് രസകരമാണ്, 'എല്ലാ ദിവസവും രാവിലത്തെ പത്രത്തിൽ എന്റെ കൊച്ചുമകന്റെ ചിത്രമുണ്ടാകും, അവന്റെ ആയയെപ്പോലും ഇപ്പോൾ എല്ലാവർക്കും അറിയാം.' എന്നാൽ കരീന പറയുന്നത് ഒരു സാധാരണ കുട്ടിയായി തൈമൂറിനെ വളർത്താനാണിഷ്ടമെന്നാണ്. സ്റ്റാർ കിഡ് ആയി വളരാതെ അവനിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും അവർ പറയുന്നു.