എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങണോ? ഈ പഠനം നിങ്ങളെ ഞെട്ടിക്കും!

കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഫുൾ മാർക്ക് വേണമെന്ന മാതാപിതാക്കളുടെ നിലപാടും കുട്ടികളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളും കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുെമന്ന് പുതിയ കണ്ടുപിടുത്തം. ജേർണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പരീക്ഷകളില്‍ ഉയന്ന മാർക്കു നേടാനും ഉന്നത ഗ്രേഡ് നേടാനുമൊക്കെ ചില മാതാപിതാക്കൾ കുട്ടികളെ നിർബന്ധിച്ചു കൊണ്ടിരിക്കും. എന്നാൽ ഇത് വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് പല മാതാപിതാക്കളും അറിയുന്നേയില്ല.

മാതാപിതാക്കൾ പലപ്പോഴും കുട്ടികൾക്ക് എത്രമാത്രം തങ്ങൾ പറയുന്നത് മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് ചിന്തിക്കാതെ കാര്യങ്ങൾ പറഞ്ഞു പോകാറുണ്ട്. തങ്ങൾ പറഞ്ഞ അർത്ഥത്തിൽ കുട്ടികൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നാണ് മാതാപിതാക്കളുടെ ധാരണ. എന്തുകൊണ്ടാണ് തങ്ങൾ പറഞ്ഞത് കുട്ടികൾ അനുസരിക്കാത്തതെന്ന് അവർ പരിതപിക്കുന്നു.

മാതാപിതാക്കളുടെ കരുതലും പ്രതീക്ഷയും ഒരു പരിധി വരെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നല്ലതുതന്നെയാണ്, പക്ഷേ അത് അമിതമാകുമ്പോഴാണ് പ്രശ്നമാകുന്നത്. അമേരിക്കയിൽ 3000 കുട്ടികളിലും ജർമനിയിൽ 12000 കുട്ടികളിലുമാണിവർ പഠനം നടത്തിയത്. ഇതിൽ കുട്ടികളുടെ മേൽ അമിത പ്രതീക്ഷയുള്ള മാതാപിതാകകളുടെ കുട്ടികളുടെ മാർക്കും ഗ്രേഡും മറ്റ് കുട്ടികളുടേതിൽനിന്ന് വളരെ താഴെയായിരുന്നു.

കുട്ടികൾ വിദ്യാഭ്യാസ കാര്യത്തിൽ ഉന്നതനിലവാരം പുലർത്തണമെന്ന് ആഗ്രഹിക്കുവരാണ് നിങ്ങളെങ്കിൽ കുട്ടികളുടെ മേൽ അമിത പ്രതീക്ഷ വച്ച് പുലർത്താതിരുക്കുകയും പഠിക്കാൻ അവർക്ക് അമിത സമ്മർദ്ദം കൊടുക്കാതിരിക്കുകയും ചെയ്യണമെന്ന് ഇവർ പറയുന്നു. മാതാപിതാക്കൾക്ക് നേടാൻ സാധിക്കാതിരുന്ന നേട്ടങ്ങൾ മക്കളിലൂടെ കൈവരിക്കാനാവും പലരും ശ്രമിക്കുന്നത്.

അതുപോലെ അടുത്ത വീട്ടിലെ കുട്ടിക്ക് നല്ല മാർക്ക് കിട്ടിയാൽ എന്ത് കൊണ്ട് എന്റെ കുട്ടിക്ക് കിട്ടുന്നില്ല എന്ന വാശിയുമൊക്കയാണ് പലമാതാപിതാക്കളുടെയും അമിത പ്രതീക്ഷയ്ക്കും സമ്മർദ്ദം ചെലുത്തലിനും പിന്നിലെ കാര്യം. എന്നാൽ ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല അതവരുടെ ഭാവിയെ ത്തന്നെ ബാധിക്കുമെന്നും പഠനം പറയുന്നു. കുട്ടികൾ അവർ ആരായിരിക്കുന്നോ അതിലൂടെയാണ് അറിയപ്പെടേണ്ടത്, അല്ലാതെ അമിത സമ്മർദ്ദത്തിലൂടെ ലഭിച്ച നേട്ടങ്ങളിലൂടെയല്ല.