നിങ്ങൾ സ്ട്രിക്റ്റാണോ? കുട്ടികൾ മിടുക്കരാകും!!!

ചില അച്ഛനും അമ്മയും ഭയങ്കര സ്ട്രിക്റ്റായിരിക്കും, ഒരു രക്ഷയുമില്ല, അങ്ങോട്ടും ഇങ്ങോട്ടും തിരിയാനേ സമ്മതിക്കില്ല. എല്ലാത്തിനും നല്ല അടുക്കും ചിട്ടയും വേണം, മക്കളും അങ്ങനെ തന്നെയാവണമെന്ന് അവർക്ക് നിർബന്ധമാണ്. ഹോം വർക്ക് ചെയ്യാനും മുറി വൃത്തിയാക്കാനുമൊക്കെ ആഞ്ജാപിക്കുകയാവും ഇത്തരം അമ്മാർ ചെയ്യുക. എല്ലാ കാര്യങ്ങളും കൃത്യം കൃത്യമായിരിക്കണം ഇവർക്ക്. ഭാവിയെ കുറിച്ച് നല്ല ലക്ഷ്യങ്ങൾ ഉള്ളവരാണ് ഇത്തരം കടുംപിടുത്തമുള്ള അമ്മമാർ. എന്നാൽ കുട്ടികൾക്ക് പലപ്പോഴുമിത് ശ്വാസം മുട്ടലുണ്ടാക്കും,. എന്തിനും ഏതിനും നിയന്ത്രണങ്ങളും നിയമങ്ങളും അവർക്കിഷ്ടമാകില്ല. എന്നാൽ സ്ട്രിക്റ്റായ മാതാപിതാക്കളേ ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത നിങ്ങളുടെ ഈ സ്ക്ട്രിക്റ്റ്നെസ് അവരെ മിടുമിടുക്കരാക്കുമെന്ന് പുതിയ പഠനങ്ങൾ.

സ്ട്രിക്റ്റായിട്ട് വളർത്തിയതിന് അമ്മമാരോട് നന്ദിയുള്ളവരായിരിക്കണമെന്ന് ഈ പഠനം ഓർമിപ്പിക്കുന്നു. എക്സസ് എറിക്ക റാസൻ സർവകലാശാലയിലെ അധ്യാപകരാണ് വ്യത്യസ്തമായ ഈ പഠനം നടത്തിയത്. പതിമൂന്നും പതിനാലും വയസുള്ള പതിനയ്യായിരം കുട്ടികളെ ആറ് വർഷത്തോളം പഠനത്തിന് വിധേയരാക്കി. കര്‍ശനമായും ചിട്ടയോടെയും അമ്മമാർ വളർത്തിയ കുട്ടികളാണ് ജീവിതത്തിൽ കൂടുതൽ വിജയം കൈവരിക്കുന്നതായി കണ്ടത്.

അമ്മമാർ ഒത്തിരി പ്രതീക്ഷകളോടെ ലക്ഷ്യം വച്ച് വളർത്തിയ കുട്ടികൾ കൂടുതൽ ഉത്തരവാദിത്വമുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരുന്നു. ഇത്തരം കുട്ടികൾ കോളജ് പഠനം കഴിയുന്നതോടെ തന്നെ നല്ല ജോലികളിലും പ്രവേശിക്കുന്നതായും ഇവർ കണ്ടെത്തി.

മാതാപിതാക്കളുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ശരിയാണെന്ന ഉറച്ച വിശ്വാസമാണ് അവരെ വിജയങ്ങൾ കൈവരിക്കാൻ സഹായിക്കുന്നത്. എന്നാൽ കുട്ടിക്കാലത്ത് ഈ കുട്ടികളിൽ പലർക്കും ഇത്തരം കാർക്കശ്യം ഇഷ്ടമൊന്നുമായിരിക്കില്ല. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ അമ്മമാരുടെ കാർക്കശ്യത്തിൻറെ വില ഇവർക്ക് മനസിലാകുന്നു. അത് എത്രമാത്രം ജീവിതവിജയത്തിന് കാരണമായി എന്ന് പിന്നീടാണ് മനസിലാകുക. അമ്മമാരോട് ഈ കുട്ടികൾ എന്നും നന്ദിയുള്ളവരായിരിക്കും. മാത്രമല്ല ഭാവിയിൽ തങ്ങളുടെ കുട്ടികളോടും അമ്മയുടെ ഈ ടിപ്സുകൾ പ്രയോഗിക്കുകയും ചെയ്യുമത്രേ.