സിവ തന്നെ ഈ വർഷത്തെ കുട്ടി താരം

ഈ വർഷത്തെ കുഞ്ഞ് താരം ആരാണെന്നറിയണ്ടേ...ധോണിയുടെ ക്യൂട്ട് കുട്ടി സിവ.. അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ട് പാടിക്കൊണ്ടാണ് ആദ്യം ആള് തകർത്തത്. അതോടെ നാട് മുഴുവൻ സിവക്കുട്ടിക്ക് ആരാധകരുമായി. സിവയുെട ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഈ വിഡിയോ പോസ്ററ് ചെയ്തത്. തൊട്ടു പിന്നാലെയെത്തി സിവയുടെ റോട്ടിയുണ്ടാക്കുന്ന വിഡിയോ. റോട്ടി എന്ന് പറഞ്ഞാൽ നല്ല വട്ടമൊത്ത സൂപ്പർ റോട്ടിയാണ് ഈ കൊച്ചു മിടുക്കി അച്ഛനുവേണ്ടി പരത്തിയെടുക്കുന്നത്. അതും അങ്ങ് ഹിറ്റായി.

മലയാളികളുടെ പ്രിയ പാട്ടായ 'കണികാണും നേരം' പാടി കുഞ്ഞ് സിവ വീണ്ടുമെത്തി.മലയാളം പോലും അറിയാത്ത അത്ര ചെറിയ കുട്ടി ആ പാട്ട് പാടുന്നത് എല്ലാവർക്കും അത്ഭുതം തന്നെയായിരുന്നു. എന്നാൽ കൊഞ്ചിക്കൊണ്ടുള്ള സിവയുടെ പാട്ടുകൾക്ക് ആരാധകരേറെയായിരുന്നു.

ക്രിസ്മസിന് ധോണിയുടെ മടിയിലിരുന്ന് കാരൾ ഗാനം പാടുന്ന സിവയ്ക്ക് അച്ഛനൊപ്പം തന്നെ ആരാധകരായി.

പിന്നെ സിവ താരമായത് വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹ സത്ക്കാരത്തിനായിരുന്നു. സെലിബ്രിറ്റികൾ നിറഞ്ഞ ആ പരിപാടിയിലെ മുഖ്യ ആകർഷണം ധോണിയുടെ പ്രിയപുത്രി തന്നെയായിരുന്നു. പിങ്ക് ഉടുപ്പിട്ട് അച്ഛന്റെ ഒക്കത്തിരുന്ന് എത്തിയെ സിവയുടെ പിന്നാലെയായിരുന്നു മാധ്യമങ്ങൾ. പാട്ടുകളിലൂടെയും കുസൃതികളിലൂടെയും ആളുകളെ കൈയ്യിലെടുത്ത സിവയാണ് താരം.