ശ്രീദേവിക്ക് ‘പണികൊടുത്ത്’ കുട്ടി ഖുശി - വിഡിയോ

ശ്രീദേവി വിടപറഞ്ഞിട്ട് നാളുകളായെങ്കിലും ആ ഓർമ്മകൾക്ക് ഇന്നും മരണമില്ല. വെള്ളിത്തിരയിൽ അവർ പകർന്നാടിയ വേഷങ്ങളും ഒരുപിടി ഓർമ്മകളും ശ്രീദേവിയുടെ ആരാധകർക്കും കുടുംബാംഗങ്ങൾക്കും ഇന്നും കൂട്ടായുണ്ട്. ശ്രീദേവിയെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർക്കെന്നും താല്പര്യമാണ്. ശ്രീദേവിക്ക് ‘പണികൊടുക്കുന്ന' കുട്ടിഖുശിയുടെ ഒരു കുറുമ്പ് വിഡിയോയാണിപ്പോൾ സമൂഹമാധ്യമത്തിൽ കറങ്ങിനടക്കുന്നത്.

ശ്രീദേവിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾ പങ്കുവയ്ക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ശ്രീദേവിയും മകൾ ഖുഷിയുമാണ് ഈ വിഡിയോയിൽ താരങ്ങൾ. ഖുശി അന്ന് തീരെ ചെറിയകുട്ടിയായിരുന്നു.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകാന്‍ റെഡിയായിരിക്കുകയായിരുന്നു ‘ശ്രീ’. പരിപാടിയുടെ അവതാകരയും ഒപ്പമുണ്ട്. ഇതിനിടയിലാണ് കുറുമ്പുകാരിയായ കുട്ടി ഖുഷിയുടെ രംഗപ്രവേശം.

കാമറ ഒന്നും ശ്രദ്ധിക്കാതെ ക്യാമറയ്ക്കു ഓടിക്കളിക്കുകയാണ് ഖുഷി. എവിടെയെങ്കിലും അടങ്ങിയിരിക്കാൻ ഖുഷിയോട് ശ്രീദേവി പറയുന്നതാണ് വിഡിയോ. എന്നാൽ കുസൃതിക്കാരിയായ ഖുഷിയുണ്ടോ കേൾക്കുന്നു. അവൾ വീണ്ടും വീണ്ടും കാമറയ്ക്കു മുന്നിലൂടെ ഓടുകയാണ്. ഇതിനിടെ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്ന അവതാരകയെയും കാണാം

ഖുഷിയുടെ കുറുമ്പ് കണ്ട് സഹികെട്ട ശ്രീദേവി ഒടുവിൽ ‘ഖുഷി പ്ലീസ്’ എവിടെയെങ്കിലും പോയിരിക്കൂ എന്ന് പറയുന്നതും കേൾക്കാം. ഖുഷിയുടെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

Yeesss my baby girl 😜✨😘😘 @khushi05k #kkwvideo

A post shared by Khushi Kapoor (fc) (@khushikapoorworld) on