പാവത്തിനോട് ഈ ചതി വേണ്ടായിരുന്നു; വിഡിയോ‍

പാവത്തിനോട് ഈ ചതി വേണ്ടായിരുന്നു. മേക്കപ്പ് ഇട്ടാൽ കൂടുതൽ സുന്ദരിക്കുട്ടിയാകുമെന്നോർത്തല്ലേ അതിന് സമ്മതിച്ചത്. എന്നിട്ട് താടീം മീശേം ഒക്കെ വരച്ചുവച്ചാൽ എങ്ങനെയാ സഹിക്കുന്നേ.. പാവം സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് വെഷമം കൊണ്ടാ കരഞ്ഞുപോയത്.

മറ്റാരുമല്ല പണി കൊടുത്തത് സ്വന്തം വീട്ടുകാർ തന്നെയാ, അവരിൽ നിന്നാണ് ഈ കുഞ്ഞിന് ചതി പറ്റിയത്. സ്വന്തം മുഖം കണ്ണാടിയിൽ കണ്ട് പൊട്ടികരയേണ്ട അവസ്ഥയിലേക്ക് എത്തിച്ചെന്ന് പറയാം. മേക്കപ്പിടാൻ വിളിച്ചുകൊണ്ടുപോയി ഗംഭീരമായി അണിയിച്ചൊരുക്കി. മുഖത്ത് മീശയും ഫ്രഞ്ച് താടിയുമൊക്കെ വച്ച് അങ്ങ് ഗംഭീരമാക്കി.

ചിരിച്ചുകളിച്ച് നടന്ന കുഞ്ഞിനോട് നീ ഒന്ന് കണ്ണാടി നോക്കിയെ എന്നു പറഞ്ഞിടത്താണ് ഈ വിഡിയോയുടെ കൈമാക്സ്. ‘പകച്ചു പോയി എന്റെ ബാല്യം’ എന്നു പറഞ്ഞാമതിയല്ലോ. മുഖം കണ്ണാടിയിൽ കണ്ടതും കുഞ്ഞ് വാവിട്ട് നിലവിളിച്ചുപോയി. കിലുക്കം എന്ന ചിത്രത്തിൽ മീശ പോയ തിലകൻ കണ്ണാടിയിൽ നോക്കി ഞെട്ടുന്നത് പോലെ. കണ്ടുനിന്നവരും മേക്കപ്പ് ഇട്ടവരും വിഡിയോ കണ്ടവരും ചിരിയോ ചിരി. സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ചിരിക്കാഴ്ച ഇതാ.