"അമ്മയെ ‘തല്ലിയ’ അച്ഛനെ ശരിയാക്കി കുഞ്ഞ്: വിഡിയോ‍

അച്ഛനാണെന്ന കാര്യമൊക്കെ ശരിതന്നെ പക്ഷേ അമ്മയെ കൈവച്ചാൽ കളിമാറുമേ... ഈ കുറുമ്പിക്കുഞ്ഞിന്റേയും അമ്മയത്തല്ലുന്ന അച്ഛന്റേയും രസകരമായ വിഡിയോ വൈറലാകുകയാണ്.

എറ്റവും മനോഹരമായ പുഞ്ചിരിയും നിഷ്കളങ്കമായ സ്നേഹവും കാണണമെങ്കിൽ കുറച്ചുനേരം നിങ്ങൾ ഒരു കുഞ്ഞിന്റെ മുന്നിൽ പോയി ഇരുന്നുനോക്കണം എന്നു പറയാറുണ്ട്. ആ സ്നേഹത്തിന്റെ ആഴവും പരപ്പും മനസിലാക്കി തന്ന് സോഷ്യൽ ലോകത്ത് ഉള്ളുനിറയ്ക്കുകയാണ് ഇൗ കുടുംബം.

അമ്മയെ തല്ലുന്നത് സ്വന്തം അച്ഛനാണെങ്കിലും തിരിച്ച് പ്രതികരിച്ചിരിക്കും എന്ന് സാക്ഷ്യം പറയുകയാണ് ഈ വിഡിയോ. ആദ്യം പറഞ്ഞുനോക്കും, വീണ്ടും തല്ലിയാൽ മുഖത്ത് തന്നെ കേറി കടിച്ചെന്ന് വരും. ഇവിടെ ഒടുവിൽ കടിയും കിട്ടി അച്ഛന് തോറ്റോടേണ്ടി വന്നു ഇൗ മകളുടെ സ്നേഹത്തിന് മുന്നിൽ. അച്ഛനും അമ്മയും കൂടി ഒരുക്കിയ നാടകം അറിയാതെ നിഷ്കളങ്കമായി പ്രതികരിച്ചുപോയ കുഞ്ഞിന്റെ സ്നേഹത്തെ വാനോളം എടുത്തുയർത്തുയാണ് സോഷ്യൽ ലോകം. വൈറൽ വിഡിയോ കാണാം.