കുഞ്ഞുന്നാളിലേ സ്മൈൽ പ്ലീസ്

ചിരി യോഗ, ചിരി ക്ലബ്, ചിരി കൂട്ടായ്മ – ഇതൊക്കെ കടന്നുവരുന്നതിന് ഒറ്റക്കാരണമേയുള്ളൂ, സ്വാഭാവികമായുള്ള ചിരി നമുക്കു നഷ്ടമാകുന്നു. സമ്മർദമുണ്ടാക്കുന്ന പലതരം പ്രശ്നങ്ങളിൽ ഒന്നാമത്തേത് ബന്ധങ്ങളിലെ കല്ലുകടിയാണ്.

ആരോഗ്യം, സൗന്ദര്യം, പണം, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സ്വയം സ്നേഹം ഇല്ലായ്മ, ഞാൻ ഒരിടത്തും എത്തിയില്ല, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നിങ്ങനെയുള്ള ചിന്തകൾ, മറ്റുള്ളവരുമായുള്ള താരതമ്യം, തുടങ്ങിയവയാണു മറ്റു പ്രധാന വില്ലന്മാർ. ഇവയ്ക്കെല്ലാം വിത്തിടുന്നതു കുട്ടിക്കാലത്താണ്; അതും എട്ടുവയസ്സുവരെയുള്ള കാലത്തിനിടെ. അതുകൊണ്ട് ആനന്ദത്തിന്റെ വിത്തുകൾ കുഞ്ഞുന്നാളിലേ നട്ടു തുടങ്ങാം.

സ്വയം സ്നേഹിക്കുക– അതാണ് ആദ്യത്തെ ആനന്ദമന്ത്രം. അതിനർഥം, എനിക്കൊരു കുറവുമില്ല എന്ന ചിന്തയല്ല, സ്വന്തം കുറവും കൂടുതലും തിരിച്ചറിയുകയും അതിൽ സന്തോഷം കണ്ടെത്തുകയുമാണ്.
സരിത ബെൻ,
മൈൻഡ് പവർ ആൻഡ് ഹാപ്പിനസ്
ട്രെയിനർ, കൊച്ചി