സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്ന കൊച്ച് കുട്ടികള്‍ സംസാരിക്കാന്‍ വൈകുമെന്ന് പഠനം

ഗായത്രി നാരായണൻ

ഏത് ദാമ്പത്യത്തിലും പിണക്കങ്ങളും കലഹങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇവ കൈകാര്യം ചെയ്യുന്നതിലുള്ള രീതികള്‍ വ്യത്യസ്തവും. കുട്ടികളുടെ മുന്നില്‍ വച്ചും കലഹിക്കുന്ന ദമ്പതിമാര്‍ ധാരാളമാണ്. അച്ഛനെ വാക്കുകള്‍ കൊണ്ട് കീറ മുറിക്കുന്ന അമ്മമാരും, അമ്മയെ കൈകാര്യം ചെയ്യുന്ന അച്ഛന്‍മാരും കുട്ടികള്‍ക്ക് തീര്‍ച്ചയായും നല്ല അനുഭവങ്ങളാകില്ല സമ്മാനിക്കുക. നിങ്ങളുടെ പിണക്കങ്ങളും കലഹങ്ങളും കുട്ടികളെ ബാധിക്കാതിരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

തൊള്ളായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് സ്മാര്‍ട്ട് ഫോണുകള്‍ അവരുടെ സംസാരം വൈകിപ്പിക്കുന്നു എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. രണ്ട് വയസ്സിനും ആറ് മാസത്തിനും ഇടയില്‍ പ്രായമുള്ള കട്ടികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇന്നലെ ഡിജിറ്റല്‍ ലോകത്തില്‍ സ്മാര്‍ട്ട് ഫോണില്‍ കളിക്കാത്ത പിഞ്ച് കുട്ടികള്‍ പോലും ഇല്ലെന്നിരിക്കെ ഏറെ പ്രാധാന്യമേറിയതാണ് ഈ കണ്ടെത്തല്‍.

ഏറെ നേരമൊന്നുമില്ല കുറച്ച് സമയം മാത്രമെ കുട്ടികളെ സ്മാര്‍ട്ട് ഫോണില്‍ കളിക്കാന്‍ അനുവദിക്കൂ എന്ന് വാദിക്കുന്ന മാതാപിതാക്കളും ആശ്വസിക്കേണ്ട. അര മണിക്കൂര്‍ നേരം സ്മാര്‍ട്ട് ഫോണോ, ടാബോ ഉപയോഗിക്കുന്ന കുട്ടിയുടെ സംസാരശേഷി 49 ശതമാനം വരെ വൈകിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാനഡയിലെ ശിശുരോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം ഈ പഠനത്തിന് അംഗീകരം നല്‍കുകയും ചെയ്തു എന്നത് കൂടി കണക്കിലെടക്കുമ്പോള്‍ ഈ മുന്നറിയിപ്പ് അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് വ്യക്തം.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ശാരീരിക ഭാഷ ഉൾപ്പെടെയുള്ള മറ്റ് ആശയ വിനിമയം രീതികളെ തെല്ലും ബാധിക്കില്ല. അതേസമയം സംസാരത്തെ മാത്രം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ബാധിക്കുന്നു എന്ന് കണ്ടെത്തിയെങ്കിലും ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കാരണം ഇനിയും കണ്ട് പിടിക്കേണ്ടിയിരിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

കനേഡിയന്‍ ഡോക്ടര്‍മാര്‍ മാത്രമല്ല നേരത്തെ അമേരിക്കന്‍ ശിശുരോഗ വിദഗ്ദ്ധന്‍മാരും കൊച്ച് കുട്ടികളുടെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചുറ്റുമുള്ള ത്രിമാനമായ ലോകം കാണാതെ സ്മാര്‍ട്ട് ഫോണിലെ ദ്വിമാന ലോകത്തില്‍ ശ്രദ്ധിക്കുന്നത് കുട്ടികളുടെ പ്രായോഗിക ബുദ്ധിയെ തന്നെ ബാധിക്കുമെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. കുട്ടികളുടെ ശ്രദ്ധ തിരിക്കാനും അവരെ  പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുത്തി സ്വന്തം സമയം ലാഭിക്കാനുമാണ് രക്ഷിതാക്കള്‍ സ്മാര്‍ട്ട് ഫോണുകളുടെ സഹായം സാധരണ തേടാറ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഇത് ഒരു കാരണവശാലും ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.