പ്രായം വെറും ആറ് മാസം; ആരാധകർ 47,000

ജനിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഇൻസ്റ്റഗ്രാമിൽ ഇവനെ പിന്തുടരുന്നവരുടെ എണ്ണം 47,000. സിനിമാതാരത്തിന്റെ മകനോ താരമോ ഒന്നുമല്ല ഇൗ കുഞ്ഞ്. ലോകത്ത് ഇവനെ വേറിട്ട് നിർത്തുന്നത് ഇവന്റെ മുടിയാണ്. ചർമം കണ്ടാൽ പ്രായം തോന്നിക്കില്ലെന്ന് പറയുന്നത് പോലെയാണ് ചാൻസോ എന്ന ആറുമാസപ്രായക്കാരന്റെ മുടിയാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

ജപ്പാൻകാരനായ ഇൗ കുഞ്ഞിന്റെ മുടിയഴകിന് മുന്നിൽ ആരാധകർ കണ്ണും നട്ടിരിക്കുകയാണ്. ചാൻസോയുടെ ചിത്രങ്ങൾക്ക് ലോകത്ത് ആരാധകരേറെയാണ്. ജനിച്ചപ്പോൾ തന്നെ ഇവന്റെ തല നിറയെ മുടിയുണ്ടായിരുന്നു. ആറുമാസം ആയപ്പോഴേക്കും മുടിയഴക് ഇരട്ടു. നല്ല മൂടുള്ള കറുത്ത മുടി അഴകിന് ആരാധകരും ഏറിയാതോടെ ചാൻസോ എല്ലാവർക്കും പ്രിയപ്പെട്ടവനായി.

ഇവന്റെ മുടിയഴകിന്റെ ചിത്രങ്ങൾ അമ്മയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. മുടികൊഴിച്ചിൽ അലട്ടുന്നവരടക്കം അസൂയയോടെയും ആരാധനയോടെയും ചാൻസോയെ ലൈക്കിലേറ്റിയപ്പോൾ സോഷ്യൽ ലോകത്ത് ഇൗ മുടിചൂടാ മന്നൻ ഹീറോയായി. വ്യത്യസ്ഥ ചിത്രങ്ങളാണ് അമ്മ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കുന്നത്. ഇവനെ പിന്തുടരുന്നവരുടെ എണ്ണം 50,000 അടുക്കുന്ന സന്തോഷത്തിലാണ് വീട്ടുകാർ.ജനിതകമായ കാരണങ്ങളാണ് കുട്ടിയ്്ക്ക് ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടർമാരുടെ പക്ഷം.