പാട്ടിന് ശേഷം ഗോൽ ഗോൽ റൊട്ടി, സിവക്കുട്ടി പിന്നെയും താരം!

സിവക്കുട്ടി ആള് കിടുവാ...അതേ നമ്മുടെ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയുടെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന മലയാളം പാട്ട് പാടി നാട് മുഴുവൻ ആരാധകരുമായിട്ട് അധികദിവസമൊന്നുമായില്ല, ദേ അടുത്ത വിഡിയോയുമായ് പിന്നെയുമെത്തി ധോണിയുടെ സുന്ദരിക്കുട്ടി. കഴിഞ്ഞ തവണ പാട്ടായിരുന്നെങ്കിൽ‌ ഇത്തവണ കിടിലൻ റോട്ടിയുമായാണ് സിവയുടെ വരവ്. റോട്ടി എന്ന് പറഞ്ഞാൽ നല്ല വട്ടമൊത്ത സൂപ്പർ റോട്ടിയാണ് ഈ കൊച്ച് മിടുക്കി അച്ഛനുവേണ്ടി പരത്തിയെടുക്കുന്നത്.

ഇത്രേം ചെറിയ കുട്ടി എങ്ങനെയാണ് ഇത്ര പെർഫെക്റ്റായി നല്ല വട്ടമൊപ്പിച്ച് റോട്ടി പരത്തുന്നതെന്നാണ് സോഷ്യൽ മീഡിയക്കാരുടെ സംശയം. സിവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് റോട്ടി പരത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ കാലാകാലം കളിച്ചുണ്ടാക്കിയ പ്രശസ്തി സിവക്കുട്ടി ഈ വിഡിയോകളിലൂടെ നേടിയിരിക്കുകയാണ്.

Wen mumma teaches uu to make Gol Gol roti! 😍😍❤️

A post shared by Ziva ❤ (@ziva.dhoni) on