ആദ്യഗാനത്തിലൂടെ താരമായി മാധവ് നായർ

ആദ്യ ചിത്രത്തിലെ ആദ്യ ഗാനം കൊണ്ടുതന്നെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് മാധവ് നായര്‍ എന്ന പതിനാറുകാരന്‍. ഹെ ജൂഡില്‍ ആകാശമേ എന്ന് തുടങ്ങുന്ന ഗാനമാണ് മാധവ് ആലപിച്ചത്.

മാധവ് നായരുടെ സംഗീത ലോകം വ്യത്യസ്ഥമാണ്. വെസ്റ്റേണ്‍ സംഗീതത്തിന്റെ മാസ്മരികത തുളുമ്പുന്ന ശബ്ദമായാജാലം. ഡെസ്പാസീറ്റോ കേട്ടിഷ്ട്ടപ്പെട്ടാണ് ഹെയ് ജൂഡില്‍ പാടാനുള്ള അവസരം ഗോപി സുന്ദര്‍ പ്ലസ് ടുക്കാരന് നല്‍കിയത്. ആദ്യ സിനമാ ഗാനം ഹിറ്റായതിന്റെ ‍സന്തോഷത്തിലാണിപ്പോള്‍.

തിരുവനന്തപരം ഇടപ്പഴഞ്ഞിയില്‍ താമസിക്കുന്ന മാധവിന്റെ രക്തത്തില്‍ സംഗീതമുണ്ട്. അഛന്‍ കണ്ണന്‍ നായരും അമ്മ പി.വി പ്രീതയും ഗായകരാണ്. മാധവിന്റെ സംഗീത ഗുരുക്കളും ഇവര്‍തന്നെ. പാട്ടുകാരന്‍ പയ്യന്റെ പുതിയ സംഗീത പരീക്ഷണങ്ങളും വൈകാതെ പ്രതീക്ഷിക്കാം. എല്ലം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.