ഇതാ ഷാജി പാപ്പനും ഷാജി പാപ്പിയും...‍

ആട് ഒരു ഭീകരജീവി എന്ന ജയസൂര്യ ചിത്രം സൂപ്പർ ഹിറ്റായ ഓടി കൊണ്ടിരിക്കുമ്പോൾ അതാ രണ്ട് കുഞ്ഞ് ഷാജി പാപ്പനും ഷാജി പാപ്പിയും. അത് മറ്റാരുമല്ല ജയസൂര്യയുടെ മക്കളായ അദ്വൈയ്തും വേദയുമാണ് ഷാജി പാപ്പന്റെ കോസ്റ്റ്യൂമിൽ എത്തിയിരിക്കുന്നത്. വലിയ ഷാജി പാപ്പനായ ജയസൂര്യ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലീടെ പങ്ക് വച്ചത്.

ഷാജി പാപ്പന്റെ വേഷം അതേ പോലെ തന്നെ അനുകരിച്ചിരിക്കുകയാണ് ഈ കുസൃതികൾ. കറുത്ത ഉടുപ്പും കറുപ്പും ചുവപ്പും ചേർന്ന മുണ്ടും. കറുത്ത കണ്ണടയും പിന്നെ ഷാജി പാപ്പന്റെ മാസ്റ്റർപീസ് മീശയും ഒക്കെ അതേ പോലെതന്നെ മക്കൾ പകർത്തിയിട്ടുണ്ട്.

ആട് ഒരു ഭീകരജീവി എന്ന സിനിമ മുതിർന്നവരേക്കാൾ കൊച്ചുകൂട്ടുകാർക്ക് വളരെ പ്രിയപ്പെട്ടതായിരിക്കുന്നു.