കുട്ടികളെ എത്ര നേരം മൊബൈൽ കാണിക്കാം?;  ഡോക്ടർ പറയുന്നു, Screen time, children, Dr S Sachidananda Kamath, Video,Parental behaviors, Good Parents, Parenting method, Manorama Online, Manorama Online

കുട്ടികളെ എത്ര നേരം മൊബൈൽ കാണിക്കാം?; ഡോക്ടർ പറയുന്നു

ചില മാതാപിതാക്കൾ വളരെ അഭിമാനപൂർവം പറയുന്ന ഒരു കാര്യമാണ് തന്റെ കുട്ടിക്ക് മൊബൈൽ ഫോണിന്റെ സകല കാര്യങ്ങളും അറിയാം, എന്ത് സംശയമുണ്ടേലും അവനോട് ചോദിച്ചാൽ മതി എന്നൊക്കെ. മുട്ടിലിഴയാൽ തുടങ്ങുമ്പോഴേ പല കുഞ്ഞുങ്ങളും മൊബൈലും മറ്റും ഉപയോഗിച്ചു തുടങ്ങും. മക്കൾ അടങ്ങിയിരിക്കാനും തങ്ങളുടെ സൗകര്യത്തിനും വേണ്ടി മിക്ക മാതാപിതാക്കളും ഇത്തരം ഉപകരണങ്ങൾ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യും.

ടെക്നോ ഫ്രണ്ടലിയായ ഇന്നത്തെ കാലത്ത് മൊബൈലും ടിവിയും കമ്പ്യൂട്ടറുമൊന്നും കുട്ടികളിൽ നിന്നും അങ്ങനെ അകറ്റി നിർത്താനുമാകില്ല. പക്ഷേ ഏതു നേരവും ഈ ‍ഡിവൈസുകളിൽ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളെ അതിൽ നിന്നും പിൻതിരിപ്പികുക തന്നെ വേണം. പല രക്ഷിതാക്കളുടേയും സംശയങ്ങളാണ് കുട്ടികൾക്ക് എത്ര സമയം സ്ക്രീൻ ടൈം നൽകാം ?, എത്ര വയസു മുതൽ കുട്ടികൾക്ക് ഇത്തരം ഉപകരണങ്ങൾ കൊടുക്കാം എന്നൊക്കെ. കുഞ്ഞുങ്ങളെ എത്ര നേരം മൊബൈൽ ഫോൺ കാണിക്കാമെന്ന് വിശദമായി പറയുകയാണ് ഡോക്ടർ എസ് സച്ചിദാനന്ദ കമ്മത്ത്. വളരെ പ്രയോജനകരമായ ഈ വിഡിയോ രക്ഷിതാക്കൾ കണ്ടിരിക്കുന്നത് വളരെ നല്ലതാണ്.

Summary : Screen time in children Dr S Sachidananda Kamath

ഡോക്ടർ എസ് സച്ചിദാനന്ദ കമ്മത്തിന്റെ വിഡിയോ കാണാം