ഇതാ സാനിയയുടെ കുഞ്ഞ് രാജകുമാരൻ

ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും ഒരു മകൻ പിറന്നത് കഴിഞ്ഞ ഒക്ടോബർ 30 നാണ്. ‌ഇസാൻ സാനിയ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ കുഞ്ഞ് വാവയുടെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നില്ല. ഇസാന്റെ ചിത്രമെന്ന പേരിൽ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിച്ചിരുന്നു, എന്നാൽ അത് തങ്ങളുടെ കുഞ്ഞിന്റെ ചിത്രമല്ലെന്ന് ശുഐബ് അറിയിച്ചിരുന്നു. സാനിയയുടെ കുഞ്ഞുരാജകുമാരനെ കാണാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും ആരാധകർ.

ഇപ്പോൾ കുഞ്ഞുമായുള്ള സാനിയയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണിത്. ശുഐബും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ശുഐബിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് സാനിയ മുൻപ് പറഞ്ഞിരുന്നത്. തങ്ങൾക്കു ജനിക്കുന്ന കുട്ടിയുടെ സർ നെയിമിനെ കുറിച്ചും സാനിയ വ്യത്കമാക്കിയിരുന്നു.

ഇരുവർക്കും കുഞ്ഞ് ജനിച്ച വിവരം ശുഐബ് മാലിക്കാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അതൊരു ആൺകുട്ടിയാണ്. എപ്പോഴത്തേയും പോലെ എന്റെ പെൺകുട്ടിയും സുഖമായിരിക്കുന്നു. അൽഹം ദുലില്ലാഹ്.. ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി'– മാലിക് ട്വിറ്ററിൽ കുറിച്ചു. കുഞ്ഞ് ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരും?. അമ്മയെപ്പോലെ ടെന്നീസ് താരമാകുമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ എന്നതാണ് ആരാധകരുടെ അടുത്ത കാത്തിരുപ്പ്.