മകന്‍റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് സാനിയ

സാനിയ മിർസ ഗർഭിണിയായതും ബേബി ഷവർ ആഘോഷങ്ങളും മകന് ജൻമം നൽകിയതുമൊക്കെ ആരാധകർക്ക് ആവേശമായിരുന്നു. ഇപ്പോഴിതാ മകൻ ഇസാന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. നീലപുതപ്പിൽ പൊതിഞ്ഞ് കരവലയങ്ങൾക്കുള്ളിൽ ഉറങ്ങുന്ന ഇസാന്റെ ഫോട്ടായാണ് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇസാന്‍റെ പേരും പുതപ്പിനു പുറകത്ത് തുന്നിവെച്ചിരിക്കുന്നതു കാണാം. 2018 ഒക്ടോബർ 30 നായിരുന്നു സാനിയക്കും ഷുഐബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.

''അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.'കുഞ്ഞിൻറെ ജനനശേഷം ഷുഐബ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. വാര്‍ത്ത പുറത്തുവിട്ടതോടെ ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു.

സാനിയയുടെ പിറന്നാൾ ദിനത്തിൽ ഷുഐബ് പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസുള്ള ചെറുപ്പക്കാരിയായത്. ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി..’ സാനിയ മിർസയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ഭർത്താവ് ഷുഐബ് മാലിക് ട്വിറ്ററിൽ കുറിച്ച വരികളാണിത്. ഇരുവരുടെയും ജീവിതത്തിന് സന്തോഷം പകർന്ന് കുഞ്ഞ് എത്തിയ ശേഷമുള്ള സാനിയുടെ ആദ്യ പിറന്നാൾ സോഷ്യൽ ലോകവും ആഘോഷമാക്കി.