കാന്‍സര്‍ ബാധിതനായ കുഞ്ഞാരാധകനെ കാണാന്‍ സല്‍മാന്‍

കാൻസറിന് അവന്റെ മോഹത്തെ കാർന്ന് തിന്നാൻ കഴിഞ്ഞില്ല. ആ വേദനക്കിടക്കയിലും അവന്റെ മോഹം തന്നെ ഒന്നുകാണണം എന്നാണെന്ന് അറിഞ്ഞപ്പോൾ സൽമാന്‍ ഖാനും വെറുതെയിരുന്നില്ല. ആശുപത്രിയിലേക്ക് നേരിട്ടെത്തി. ആ കുഞ്ഞ് ആരാധകന്റെ കട്ടിലിനോട് ചേർന്ന് നിന്ന് അവനോട് സംസാരിച്ചു. ഇൗ വിഡിയോയാണ് സോഷ്യൽ ലോകത്ത് ൈവറലാകുന്നത്. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലായിരുന്നു ഇൗ കൂടിക്കാഴ്ച.

കിടക്കയ്ക്ക് സമീപം നിന്ന് സൽമാൻ തന്റെ കുഞ്ഞ് ആരാധകനോട് സംസാരിക്കുമ്പോൾ അവന്റെ മുഖത്തുള്ള അമ്പരപ്പ് ആരെയും കണ്ണീരണയിക്കും. കടുത്ത സല്‍മാന്‍ ഖാന്‍ ആരാധകനായ ഗോവിന്ദ് എന്നയാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്. ഗോവിന്ദിന്റെ ബന്ധുവിന്റെ മകനാണ് ഇൗ കുട്ടി ആരാധകൻ. ഭാരത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് സല്‍മാന്‍ ആശുപത്രിയില്‍ എത്തിയത്.