കുഞ്ഞു തൈമൂറിന് ഒന്നരക്കോടിയുടെ സമ്മാനം!!

തൈമൂറിന് വെറും പതിനൊന്ന് മാസം മാത്രമാണ് പ്രായം, എന്നാലെന്താ ഒന്നരക്കോടി രൂപ വില വരുന്ന എസ്ആർടി ജീപ്പാണ് കക്ഷിക്ക് ശിശുദിന സമ്മാനമായി അച്ഛൻ‌ വാങ്ങിക്കൊടുത്തത്. ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂറിനാണ് അച്ഛൻ സെയ്ഫ് ഈ കിടിലൻ സമ്മാനം നൽകിയത്.

ഒന്നരക്കോടി രൂപ വില വരുന്ന എസ്ആർടി ജീപ്പാണ് കുഞ്ഞ് തൈമൂറിന് കിട്ടിയത്. ചെറി റെഡ് നിറത്തിലുളള ബേബി സീറ്റൊക്കെയുള്ള ഈ സുന്ദരൻ ജീപ്പ് തൈമൂറിന് പെരുത്തിഷ്ടമാകുമെന്ന് സെയ്ഫ് അലിഖാന് ഉറപ്പാണ്. ഡിസംബർ 20 നാണ് തൈമൂറിന്റെ ഒന്നാം പിറന്നാള്‍. അന്നിനി അച്ഛന്റെ സൂപ്പർ സമ്മാനം എന്തായിരിക്കുമോ എന്തോ? എന്തായാലും കൊച്ചു രാജകുമാരന്റെ ഒന്നാം പിറന്നാൾ സെയ്ഫും കരീനയും ഗംഭീരമാക്കുമെന്ന് ഉറപ്പാണ്..