തൈമൂറിന് ആരുടെ ഛായ? ആരാധകർ പൊരിഞ്ഞ അടി

സെയ്ഫ് അലി ഖാനിന്റേയും കരീനയുടേയും മകൻ തൈമൂറിന് ആരുടെ ഛായയാണ്? അച്ഛൻ സെയ്ഫിന്റേയോ അതോ കരീനയുടെ കപൂർ കുടുംബത്തിന്റേയോ? ഇക്കാര്യത്തില്‍ ആരാധകർക്കിടയിൽ രണ്ടഭിപ്രായമാണുള്ളത്. എന്നാൽ സെയ്ഫിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം കണ്ടാൽ എവിടെയോ കണ്ട ഒരു മുഖം പോലെ തോന്നുന്നുണ്ടോ? അതേ കുഞ്ഞു തൈമൂറിന്റെ അതേ ഛായ. ആ കള്ളച്ചിരിയിൽ പോലുമുണ്ട് സാമ്യമെന്നാണ് ചില ആരാധകരരുടെ കണ്ടുപിടുത്തം. കണ്ണുകൾക്കും കവിളിനും തലമുടിയിൽപ്പോലും അച്ഛനും മകനും ഒരു പോലയാണത്രേ. സെയ്ഫിന്റെ ഫോട്ടോ കോപ്പിയാണ് കുട്ടി നവാബെന്ന് മറ്റു ചിലരും പറയുന്നു. ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ സെയ്ഫ് കുഞ്ഞു തൈമൂറിനെപ്പോലെ സൂപ്പർ ക്യൂട്ട് തന്നെയാണ്.

പക്ഷേ സെയ്ഫിന്റേയും തൈമൂറിന്റേയും ചിത്രത്തിന് താഴെ ആരാധകർ പൊരിഞ്ഞ അടിയാണ്. തൈമൂറിന് സെയ്ഫിന്റെ ഛായയാണെന്നും അല്ല കരീനയുെട ഛായയാണെന്നും അതുമല്ല കരീനയുടെ അച്ഛനെപ്പോലെയാണെന്നും പറഞ്ഞാണ് ആരാധകരുടെ അടി.

എന്നാൽ കരീനയുടെ ചെറുപ്രായത്തിലെ ഒരു ചിത്രവുമായും തൈമൂറിന് അസാമാന്യ സാമ്യമുണ്ടെന്നു പറഞ്ഞ് കരീനയുടെ ആരാധകരും രംഗത്തിറങ്ങിയിട്ടുണ്ട്. കള്ളച്ചിരിയുമായിരിക്കന്ന കരീനയുടെ അതേ ഛായയാണ് കുഞ്ഞ് തൈമൂറിനെന്നാണ് ചിലരുടെ പക്ഷം.

എന്നാൽ കരീന മുൻപ് പറഞ്ഞിരുന്നത് തൈമൂറിന് തന്റെ അച്ഛൻ രൺധീർ കപൂറിന്റെ അതേ രൂപമാണെന്നാണ്. ഒരോ മാസം കഴിയുമ്പോഴും കുഞ്ഞിന്റെ രൂപം മാറിക്കൊണ്ടിരിക്കുകയാണെന്നും സെയ്ഫിന്റെയും തന്റേയും ചേർന്ന രൂപമാണെന്ന് ചിലപ്പോ തോന്നുമെന്നും കരീന പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ അവന് അച്ഛൻ സെയ്ഫിന്റെ അതേ രൂപമാണെന്നുമാണ് കരീനയുടെ അഭിപ്രായം. എന്നാൽ ആ കണ്ണുകൾ ജാപ്പനീസ് സമുറായികളുടേത് പോലെയുമാണത്രേ..

എന്നാൽ സെയ്ഫ് മകന്റെ രൂപത്തെക്കുറിച്ച് പറയുന്നതാണ് രസകരം. "ചിലർ പറയും അവന് തന്റെ ഛായയാണെന്ന് മറ്റ് ചിലർ പറയും കരീനയുടെ രൂപമാണെന്ന്. പക്ഷേ തൈമൂർ കരീനയുടെ ചൈനീസ് വേർഷനാണ്, വേണമെങ്കിൽ മംഗോൾ എന്നും പറയാം". സോനം കപൂർ ഒരിക്കൽ പറഞ്ഞത് തൈമൂർ കരീനയെപ്പോലെ തന്നയാണെന്നാണ്.

തൈമൂറിനെ സ്റ്റാർ കിഡ് ആയി വളർത്താൻ തനിക്ക് താല്‍പര്യമില്ലെന്ന് കരീന പലതവണ പറഞ്ഞിട്ടുള്ളതാണ്. തൈമൂർ വളർന്നു വലുതാകുമ്പോൾ അവൻ ആരായിത്തീരണമെന്ന ആഗ്രഹം കരീന നേരത്തെതന്നെ പങ്കുവച്ചിരിരുന്നു. സാധാരണ സിനിമാഫീൽഡിൽ കണ്ടു വരുന്നത്, അച്ഛനമ്മമാരെ പിന്തുടർന്ന് മക്കളും അവിടെ തന്നെയെത്തുന്നതാണ്. എന്നാൽ തൈമൂർ സിനിമയിലെത്തുന്നതിനോട് കരീനയ്ക്ക് താൽ‌പര്യമില്ല. തൈമൂർ അച്ഛനെപ്പോലെ നടനാകാകാനല്ല മുത്തച്ഛനെപ്പോലെ ക്രിക്കറ്റ് താരമായി കാണാനാണ് കരീനയ്ക്കിഷ്ടം.