മാതാപിതാക്കളേ...കുട്ടിക്കുളി കുട്ടിക്കളിയല്ല !, Safety tips, Bathing Baby, Children, Manorama Online

മാതാപിതാക്കളേ...കുട്ടിക്കുളി കുട്ടിക്കളിയല്ല !

കുഞ്ഞുങ്ങളുടെ കുളിയുടെ കാര്യത്തിൽ പല മാതാപിതാക്കൾക്കും പലവിധ അബദ്ധങ്ങൾ ഉണ്ടാകാറുണ്ട്. അറുപതാം വയസ്സിൽ ആറ്റുനോറ്റുണ്ടായ മകൻ ഒരു നിമിഷത്തെ അശ്രദ്ധയെ തുടർന്ന് കുളിക്കാൻ വച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ്ടു മരിച്ച ഭവാനിയമ്മയുടെ വിഷമം നമുക്കാർക്കും മറക്കാൻ കഴിയുകയില്ല. അതിനാൽ ഏറ്റവും കൂടുതൽ അപകടം പതിഞ്ഞിരിക്കുന്ന ഒരു മേഖലയായി കുട്ടികളുടെ കുളിയെ കാണണം.

മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. അവരുടെ മൂക്കിൽ വെള്ളം പോകരുത്.

1. ഒരിക്കലും വെള്ളം നിറച്ച പാത്രത്തിനടുത്ത് അവരെ ഒറ്റക്ക് വിടരുത്. കുട്ടികൾക്ക് വെള്ളത്തിൽ കളിയ്ക്കാൻ താല്പര്യം കൂടുതലാണ്. അതിനാൽ ബാത്ത് ടബിൽ നിന്നും വെള്ളം ഇപ്പോഴും ഒഴിവാക്കുക. ബാത്ത്റൂമിന്റെ വാതിലുകൾ അടച്ചിടുക

2. വെള്ളത്തിന്റെ ചൂട് എത്രയെന്നു നിരീക്ഷിക്കുക - സാധാരണയായി ഇളം ചൂടുവെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന ഒരു രീതിയാണ് ഇവിടെയുള്ളത്. പലപ്പോഴും ഹീറ്ററിൽ നിന്നും അമിത ചൂടിൽ വെള്ളം വീഴുന്നതും, പച്ചവെള്ളം ചേർത്ത് നേർപ്പിക്കാതെ കുളിപ്പിക്കുന്നതും അപകടം ഉണ്ടാക്കാറുണ്ട്. അതിനാൽ ചൂട് ശരിയാണെന്ന് ഉറപ്പ് വരുത്തുക.

3. ബാത്ത് ടബ്ബിൽ ആണ് കുളിക്കുന്നതെങ്കിൽ ഒരു സേഫ് വാട്ടർ ലെവൽ നിലനിർത്തുക. അബദ്ധത്തിൽ കുഞ്ഞു വീണു പോയാലും പ്രശ്നം ഇല്ലാത്ത രീതിയിൽ സ്വയം രക്ഷ ചെയ്യാനുള്ള മാർഗമാണിത്

4. ബേബി പ്രൂഫ് ബാത്ത് റൂം - വീട് നിർമിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. കുഞ്ഞുങ്ങൾ വീണാലും പ്രശ്നമില്ലാത്ത രീതിയിലുള്ള ബാത്ത്റൂം ക്രമീകരണമാണ് ഇതിൽ പ്രധാനം. വഴുക്കൽ ഇല്ലാത്ത ടൈലുകളാണ് പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത്. ബേബി പ്രൂഫ് ബാത്രൂം ഇപ്പോൾ ട്രെൻഡ് ആയി വരികയാണ്.