മാരത്തോണിനിടെ കുഞ്ഞിനെ പാലൂട്ടിയ അമ്മക്ക് നിറകയ്യടി; ചിത്രം വൈറൽ

മാരത്തോൺ മത്സരത്തിനിടെ കുഞ്ഞിനെ പാലൂ‍ട്ടിയ അമ്മക്ക് നിറകയ്യടിയാണ് സോഷ്യൽ ലോകത്ത്. ബ്രിട്ടീഷ് മാരത്തൺ ഓട്ടക്കാരിയായ സോഫി പവർ ആണ് ഈ താരം. മാതൃത്വം മറക്കാത്ത അമ്മയെന്ന് സോഫിയെ വാഴ്ത്തുകയാണ് പലരും. ഫോട്ടാഗ്രാഫർ അലക്സിസ് ബെർഗിൻറെ ക്യാമറക്കണ്ണുകളിലൂടെയാണ് ഈ ചിത്രങ്ങൾ ലോകം കണ്ടത്.

ഓരോ മൂന്നു മണിക്കൂർ കൂടുമ്പോഴും മകന് പാലു കൊടുക്കാറുണ്ടെന്നും അവന് വിശക്കുന്നുണ്ടാകുമോ എന്ന ചിന്ത ഓട്ടത്തിനിടയിൽ പല തവണ അലട്ടിയെന്നും സോഫി പറയുന്നു. ഇടവേളയെടുത്തിട്ടും 43 മണിക്കൂറും 33 മിനിറ്റുമെടുത്ത് സോഫി ഓട്ടം പൂർത്തിയാക്കി. മത്സരത്തിനു ശേഷം സോഫിയും ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സംഭവം വൈറലായതോടെ അനുഭവം പങ്കുവെച്ച് അമ്മ തന്നെ രംഗത്തെത്തി. ''ഇത് എൻറെ മാത്രം കഥയല്ല. അമ്മമാരായ എല്ലാവരും ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. മക്കളെ നന്നായി നോക്കാൻ ഓരോ അമ്മമാരും അനുഭവിക്കുന്ന ത്യാഗത്തിൻരെ ഉദാഹരണം മാത്രമാണിത്'', സോഫി പറയുന്നു.