ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ ഹിന്ദി ഗാനം വൈറല്‍

ഗിറ്റാറിൽ വിസ്മയം തീർത്ത് നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാര്‍ത്ഥന. ഇത്തവണ ബോളിവുഡ് ഹിറ്റ് ഗാനമാണ് പ്രാർത്ഥന പാടിയിരിക്കുന്നത്. രൺബീർ കപൂറും അനുഷ്ക ശർമ്മയും അഭിനയിച്ച യേ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയിലെ ചന്നാ മേരേ യാ മേരേ യാ എന്ന ഗാനമാണ് പ്രാർത്ഥന പാടിയിരിക്കുന്നത്. ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.

എന്നാല്‍ ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്. നേരെത്തെയും ഈ കൊച്ചുമിടുക്കി പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ഡബ്സ്മാഷിലും, ഗിത്താർ വായനയും താരമാണ് പ്രാര്‍ത്ഥന. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

ഇതിനുമുമ്പ് മല്ലിക സുകുമാരൻ പൂർണിമയ്ക്ക് ഫിഷ് മോളിയുടെ പാചകക്കൂട്ട് പറഞ്ഞു കൊടുക്കുമ്പോൾ പ്രാർത്ഥന ഗിറ്റാർ വായിച്ച് 'ലൈലാകമേ' എന്ന പാട്ട് പാടുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അച്ഛൻ ഇന്ദ്രജിത്ത് നായകനാവുന്ന മോഹൻലാൽ സിനിമയിൽ ലാലേട്ടാ…. എന്ന ഗാനം പ്രാർത്ഥന പാടിയിട്ടുണ്ട്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ഈ ശബ്ദത്തിനുടമ ആരാണെന്നായിരുന്നു എല്ലാവരും തിരക്കിയത്.