'മിസ്റ്റര്‍ അജൂ... അജുവിന് വേണ്ടി എന്റെ മോള് പാട്ട് പഠിച്ചു!!'

"മിസ്റ്റര്‍ അജൂ... അജുവിന് വേണ്ടി എന്റെ മോള് പാട്ട് പഠിച്ചു... പാട് പാത്തൂ..." എന്ന് കേൾക്കേണ്ട താമസം പാത്തു സൂപ്പറായി പാടിത്തുടങ്ങി...

"തളിരണിഞ്ഞൊരു കിളിമരത്തിലെ ​കണിമലരേ വാ പൂക്കാലം പൂക്കാലം വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ വാ ആലോലം താലോലം ...."നടൻ ജോജു ജോർജിന്റെ മകൾ സാറ പാടിയ ഈ പാട്ട് സോഷ്യൽ മീഡിയ അങ്ങ് ഏറ്റെടുത്തു കഴിഞ്ഞു. അച്ഛനൊപ്പം കാറിലിരുന്നു കൊണ്ടാണ് പാത്തു എന്ന സാറ പാടി തകർത്തത്.

മിന്നാരം എന്ന ചിത്രത്തിലെ ഈ പാട്ടിന് ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവർത്തിയും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എസ്. പി വെങ്കിടേഷാണ് സംഗീതം. എം.ജി ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്ന് പാടിയ ഗാനമാണ് ഈ കൊച്ചു മിടുക്കി ഭംഗിയായി ആലപിച്ചിരിക്കുന്നത്.

നടൻ അജു വർഗീസിന് വേണ്ടി പാത്തു പാടിയ വിഡിയോ അജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ട് തനിക്കു വേണ്ടി പാടിയതിന് പാത്തൂസിന് നന്ദി പറഞ്ഞുകൊണ്ടാണ് അജു വിഡിയോ ഷെയർ ചെയ്തത്.