ഇതാ നിവിന്റെ കുഞ്ഞു മാലാഖ!

താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങളിൽ ഏറ്റവും അടുത്ത് ആരാധകർ നെഞ്ചിലെത്തിയ ചിത്രങ്ങളാണ് നിവിൻ പോളിയുടെയും കുടുംബത്തിന്റെയും. നിവിന്റെ കുഞ്ഞു മാലാഖയുടെ ആദ്യ ക്രിസ്മസും പുതുവർഷവുമായിരുന്നു ഇത്തവണ. ആദ്യമായാണ് കുഞ്ഞു ട്രീസയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.


കഴിഞ്ഞ മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. ജനനശേഷം ആദ്യമായി മകള്‍ക്ക് മിനി കൂപ്പര്‍ എസ് കാറാണ് നിവിന്‍ പോളി സമ്മാനിച്ചത്. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.


നിവിന്റെ കുടുംബത്തിനൊപ്പം പുതുവർഷ ആഘോഷത്തിൽ പങ്കെടുക്കാൻ നടി പാർവതി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുൻ രമേശും കുടുംബവും ദുബായിൽ എത്തിയിരുന്നു. കുഞ്ഞു ട്രീസയെ കയ്യിലേന്തിയ നടി പാർവതിയുടെ ചിത്രങ്ങളും ശ്രദ്ധേയമായി.

കൂടുതൽ വാർത്തകൾക്ക്