മക്കളുടെ കരച്ചിൽ നിർത്താൻ അച്ഛന്മാരുടെ ഡാൻസ്

അച്ഛന്മാരായാൽ ഇങ്ങനെ വേണം, മക്കളുടെ കരച്ചിൽ നിർത്താൻ മ്യൂസിക് വിത്ത് ഡാൻസുമായെത്തിയിരിക്കുകയാണ് ചില കിടു അച്ഛന്മാർ അതേ കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്താൻ അമ്മമാരെ കൊണ്ടു മാത്രമേ സാധിക്കൂ എന്നാണോ? ഇല്ലന്നേ അത് നമ്മുടെ അച്ഛന്മാർക്കും സാധിക്കും. അതിനുള്ള തെളിവാണീ വിഡിയോ.

ഒരു കൂട്ടം അച്ഛന്മാരാണ് ഒരു പുത്തൻ ഐഡിയയുമായെത്തിയിരിക്കുന്നത്. കുട്ടി ആന്‍ഡ് മ്യൂസിക് വിത്ത് ഡാൻസ് എന്ന സുപ്പർഡ്യൂപ്പർ ഐഡിയ എല്ലാ അച്ഛന്മാർക്കും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

കുഞ്ഞുങ്ങളെ താരാട്ടുപാടി ഉറക്കാൻ അമ്മമാർക്ക് മാത്രമല്ല പറ്റുക, അച്ഛന്മാർക്കും കഴിയും. ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ... മ്യൂസിക്കിനൊപ്പം ചെറിയ നൃത്ത ചുവടുകളുമായി മക്കളെ ചേർത്തുപിടിച്ച് ലാളിക്കുകയാണ് ഈ അച്ഛന്മാർ. കുഞ്ഞുങ്ങളുടെ അടുത്തുനിന്ന് അമ്മ ഒന്ന് മാറിയാൽ മക്കളുടെ കരച്ചിൽ മാറ്റാനുള്ള ട്രെയിനിങ് കൂടിയാണിത്. പൊണ്ണത്തടിയുള്ള അച്ഛന്മാർക്ക് വണ്ണം കുറയ്ക്കാനും ഈ രീതി ഉത്തമമാണ്. നമ്മുടെ നാട്ടിലെ അച്ഛന്മാരും ഇങ്ങനെയായിരിക്കണം അല്ലേ! എന്നാലിനി വൈകിക്കേണ്ട, കണ്ടുപഠിച്ചോളൂ...