മരണത്തിന് വിട്ടുകൊടുക്കാതെ മകനെ നെഞ്ചൊടുചേർത്ത് ഒരമ്മ, എന്നാൽ...?

രക്ഷാപ്രവർത്തകർ അടുത്തെത്തിയപ്പോൾ അവൾ മരണത്തെ മുഖാമുഖം കണ്ടു കിടക്കുകയായിരുന്നു. അപ്പോഴും ഇരുകൈകളും കൊണ്ട് രണ്ടു വയസ്സുള്ള മകനെ നെഞ്ചോടു ചേർത്തുപിടിച്ചു. മൂന്നുനില കെട്ടിടം ഇടിഞ്ഞുവീണ് ചൊവ്വാഴ്ച മുംബൈയിലുണ്ടായ അപകടത്തിൽ ആ ഖൈറുന്നീസ എന്ന ആ അമ്മക്ക് ജീവൻ നഷ്ടമായി, രണ്ടു വയസ്സുള്ള മകൻ ഉമർ അത്ഭുതകരമായി രക്ഷപെട്ടു.

''എൻറെ മകനെ അവൾ രക്ഷിച്ചു, പക്ഷേ സ്വയം ജീവൻ വെടിഞ്ഞു'', ഖൈറുന്നീസയുടെ ഭർത്താവ് ഇസ്മയിൽ ഷെയ്ഖിന് ജീവിതത്തിൽ പാതിയായവളെ നഷ്ടപ്പെട്ടതിൻറെ ആഘാതം വിട്ടുമാറിയിട്ടില്ല.

മുംബൈയിലെ താനെക്കു സീപമുള്ള ഭിവാണ്ടി നഗരത്തിലാണ് അപകടമുണ്ടായത്. ഖൈറുന്നീസ മാത്രമാണ് അപകടത്തിൽ മരിച്ചത്. ഇരുപത്തിയഞ്ചോളം പേര്‍ സാരമായ പരിക്കുകളോടെ രക്ഷപെട്ടു. രക്ഷാപ്രവർത്തകരെത്തിയപ്പോൾ മകനെ രക്ഷിക്കാൻ പാടുപെടുന്ന ഖൈറുന്നീസയെ ആണ് കണ്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉമറിൻറെ ജീവൻ മാത്രമേ രക്ഷിക്കാനായുള്ളൂ.