ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും!

ഇത് ഒരു വയസ്സുകാരൻ എന്‍സോയും അവന്റെ അമ്മ കരോളിനയും. ഇവർ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും. കുഞ്ഞ് എൻസോ സിസേറിയസിലൂടെ ഈ ലോകത്തിലേയ്ക്കെത്തിയത് കഴിഞ്ഞ വർഷമാണ് കഴുത്തിലാകെ പൊക്കിൾ കൊടിചുറ്റിയ നിലയിലായിരുന്നു കുഞ്ഞ്. എങ്കിലും തികച്ചും ആരോഗ്യവാനാവും ക്യൂട്ടുമായിരുന്നു കുഞ്ഞ് എൻസോ.

അവന്റെ ഇടത് നെറ്റിയുടെ പാതിയും ഇടത് കണ്ണും മൂടിയ ആ കറുത്ത ബെർത്ത് മാർക്ക് ഡോക്ടർമാരെയും കരോളിനയെയും ചില്ലറയൊന്നുമല്ല ആശങ്കപ്പെടുത്തിയത്. പക്ഷേ പരിശോധനകൾക്ക് ശേക്ഷം അത് തീർത്തും അപകടകരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷമാണ് കരോളിനയ്ക്ക് ആശ്വാസമായത്.

എന്നാൽ കുഞ്ഞ് എൻസോയോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് വേദനിപ്പിക്കുന്നതായിരുന്നു. കുഞ്ഞുമായി പുറത്തു പോകുമ്പോഴൊക്കെ ആളുകളുടെ തുറിച്ചുനോട്ടവും മറ്റും ആ അമ്മയെ ഏറെ വേദനിപ്പിച്ചു. ചിലരാകട്ടെ ആ കുരുന്നിനെ വെറുപ്പോടെ പോലും നോക്കാൻ തുടങ്ങി.

എൻസോയ്ക്ക് നേരിടേണ്ടി വരുന്ന വെറുപ്പും അവഗണനയും സഹതാപത്തോടെയുള്ള ആളുകളുടെ നോട്ടവുമൊക്കെ കരോളിനയിൽ അസ്വസ്ഥതയുണ്ടാക്കി. എങ്കിലും ആ സുന്ദരൻ കുഞ്ഞിനെ അവർ ദൈവത്തിന്റെ സമ്മാനമായി കരുതി.

ഒരു ദിവസമെങ്കിലും അവനെപ്പോലെയാകണമെന്ന് കരോളിന തീരുമാനിച്ചു. ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായത്തോടെ തന്റെ മുഖത്തും കുഞ്ഞിന്റെ അതേ മറുക് വരച്ചു ചേർത്തു. അമ്മയുടെ രൂപം കണ്ട് അവൻ ഏറെ സന്തോഷവനായിയെന്ന് കരോളിന പറയുന്നു. മകനോടൊപ്പം ധാരാളം ചിത്രങ്ങളെടുത്ത് അവന് പിന്നീടു കാണാനായി അവർ സൂക്ഷിച്ചു.

അന്ന് അവർ അതേ മറുകോടെയാണ് ഓഫീസൽ പോയതും. എൻസോയെ നോക്കുന്ന അതേ കണ്ണുകളോടെയാണ് ആളുകൾ തന്നെയും കണ്ടതെന്ന് അവർ പറയുന്നു. എൻസോയ്ക്ക് ജീവിതകാലം മുഴുവൻ ഇത് നേരിടേണ്ടി വന്നേക്കാം അതേ അവസ്ഥ ഒരു ദിവസമെങ്കിലും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് അവർ അതേ മേക്കപ്പിൽ പുറത്ത് പോയതും. എങ്കിലും ആ രൂപത്തിൽ താനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയെന്ന് കരോളിന. അതേ ഇവർ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും തന്നെയാണ്.