അച്ഛന്മാരേ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്

കുട്ടികളുടേയും മുതിർന്നവരുടേയും എഴുത്തുകാരനാണ് ബ്രിട്ടീഷുകാരനായ മാറ്റ് ഹെയ്ഗ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും ബെസ്റ്റ് സെല്ലറുകളായിരുന്നു. കുട്ടികൾക്കായി മാറ്റ് എഴുതിയ എ ബോയ് കോൾഡ് ക്രിസ്മസ് ലോകമാകമാനം ശ്രദ്ധ നേടിയ പുസ്തകമാണ്. ഇരുപത്തിയഞ്ചോളം ഭാഷകളിലാണ് ഈ പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ അദ്ദേഹം ശ്രദ്ധേയനായത് പുസ്തങ്ങളുടെ പേരിലല്ലായിരുന്നു. സമൂഹമാധ്യമത്തിൽ മാറ്റ് പോസ്റ്റ് ചെയ്ത ഒരു ചെറിയ കുറിപ്പ് മൂലം മാറ്റിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. കേട്ടാൽ വളരെ നിസാരമെന്നു തോന്നുമെങ്കിലും വളരെയേറെ പ്രാധാന്യമുള്ളൊരു ചെറുകുറിപ്പാണിത്. ഒരുപാട് ഷെയർ ചെയ്യപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്ത പോസ്റ്റായിരുന്നു ഇത്.

സ്ത്രീകൾക്ക് അഥവാ അമ്മമാർക്ക് മാത്രം ചെയ്യാൻ പറ്റുന്നതെന്ന് മാറ്റി നിർത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട് സമൂഹത്തിൽ. കുഞ്ഞുങ്ങളെ നോക്കുക, കുട്ടിയെ എടുക്കുക, കരച്ചിൽ, തുണി കഴുകൽ അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റ്. എന്നാൽ ഒരു പുരുഷനായിരുന്നുകൊണ്ടു തന്നെ ഒരാൾക്ക് ചെയ്യാനാകുന്ന കാര്യങ്ങളുടെ ഒരു ചെറു ലിസ്റ്റാണ് മാറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

അച്ഛന്മാരേ മാറ്റിന്റെ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്. അമ്മമാരെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനും കുട്ടികളെ നോക്കാനും അവരെ എടുക്കാനുമൊക്കെ നിങ്ങൾക്കുമാകും എന്നാണ് ഈ എഴുത്തുകാരൻ ഒാർമപ്പെടുത്തുന്നത്. അച്ഛൻമാർക്കും അമ്മമാരെപ്പോലെ ആകാൻ സാധിക്കുമെന്നും അതിൽ ലിംഗ വ്യത്യാസം എന്നൊന്നില്ലെന്നും കുട്ടികൾക്കാവശ്യമായെതെന്തും ചെയ്യുക എന്നതിനാണ് പ്രാമുഖ്യമെന്നും മാറ്റിന്റെ ഒരു ആരാധകൻ പറയുന്നു. ഈ കുറിപ്പിന്റെ ഒരു പ്രിന്റെടുത്ത് നഗരത്തിലാകമാനം തൂക്കിയിടണമെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. ആൺകുട്ടികളെ ഇവയൊക്കെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിക്കണമെന്നും മറ്റൊരാൾ കുറിച്ചു

മാറ്റിന്റെ പോസ്റ്റ്