വാപ്പയേയും ഉപ്പൂപ്പയേയും പോലെ വണ്ടിയെ പ്രേമിച്ച് കുഞ്ഞു മറിയവും ‍

അതെങ്ങനാ വാപ്പയ്ക്കും ഉപ്പൂപ്പായ്ക്കും വണ്ടികളെന്നു വച്ചാൽ ജീവനാ, പിന്നെ ഈ കുരുന്നും അങ്ങനെയാവാതെ തരമില്ലല്ലോ? പറഞ്ഞു വരുന്നത് മറ്റാരേയും കുറിച്ചല്ല നമ്മുടെ ദുൽഖർ സൽമാന്റെ രാജകുമാരി മറിയത്തിനെ കുറിച്ചാണ്...

സെലിബ്രിറ്റികളുടെ മക്കൾ എന്നും സോഷ്യൽ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തൻ ചിത്രങ്ങൾക്ക് ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഡിക്യുവിന്റ മകൾ മറിയത്തിന്റെ ഫോട്ടോയാണ്. മമ്മൂട്ടിയുടെ വാഹന കമ്പമാണ് ദുൽഖറിന് പകർന്നു കിട്ടിയിരിക്കുന്നത്. ഇപ്പോഴിതാ ഡിക്യുവിന്റ മകൾ മറിയം അമീറ സൽമാനിലേക്കും അതു പകർന്നിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

കളിവണ്ടിയിൽ ഇരിക്കുന്ന മകളുടെ ചിത്രം ദുൽഖർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ എല്ലാവരുടെയും സംശയം എന്താണെന്നോ? ഉപ്പൂപ്പയെ പോലെ കൂളിങ് ഗ്ലാസിന്റെ കാര്യത്തിലും കൊച്ചുമകൾക്ക് ക്രേസ് ഉണ്ടാകുമോ? ദുൽഖർ തന്നെ ഉത്തരം നൽകട്ടെ...

ഇതിന് മുമ്പും മറിയം ഒരു കളിവണ്ടിയുമായി കളിക്കുന്ന ക്യൂട്ട് വിഡിയോ വൈറലായിരുന്നു. ദുൽഖർ തന്നെയാണ് ആ സൂപ്പർ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്ക് ലൈക്കുകളുടേയും കമന്റുകളുടേയും പെരുമഴയായിരുന്നു.

2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു "ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു."