സക്കർബർഗിന്റെ വൈറലായ ഈ ചിത്രം പറയുന്നത്!‍

ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് എത്രയൊക്കെ തിരക്കുകളുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. സക്കർബർഗ് മക്കളുടെ ഓരോ അവ്സിമരണീയ നിമിഷങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്യും. കഴിഞ്ഞിടെ തന്റെ പുതിയ ഡിവൈസായ പോർട്ടല്‍ പുറത്തതിറക്കിയതുമായി ബന്ധപ്പെട്ട് സുക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ വളരെ ശ്രദ്ധയമാണ്. തന്റെ രണ്ടു മക്കളുടേയും ചിത്രത്തോടുകൂടിയ പോസ്റ്റ് വളരെ വേഗമാണ് വൈറലായത്.

മക്കളായ മാക്സും ഓഗസ്റ്റും ഈ പോർട്ടലുപയോഗിച്ചാണ് അവരുടെ മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ വിളിക്കുന്നതെന്ന് സക്കർബർഗ്. ഫോണും ടാബ്ലറ്റുമൊന്നും അവർക്കും പിടിക്കാൻ സാധിക്കില്ല. ഇതാകുമ്പോൾ അവരെവിടെയാണെങ്കിലും കാമറ ഫ്രെയിമിൽതന്നെയായിരിക്കും. ഗ്രാന്‍ഡ് പേരന്റ്സിനെ കണ്ടുകൊണ്ടുള്ള ഈ വിഡിയോ കോളിങ് അവർക്ക് ഏറെ ഇഷ്ടമാണത്രേ. മാത്രമല്ല യാത്രയിലായിരുക്കുമ്പോൾ കുട്ടികളെ കാണാനുള്ള ഒരു പുതിയ മാർഗമാണിതെന്നും സക്കർബർഗ് പറയുന്നു.

എന്നാൽ ഈ കുറിപ്പിൽ സക്കർബർഗ് പറയാതെ പറയുന്നൊരു കാര്യമുണ്ട്. കുട്ടികളിലെ സ്ക്രീൻ ടൈമിനെക്കുറിച്ചാണത്. തന്റെ മക്കൾ സ്ക്രീൻടൈം അധികം ഉപയോഗിക്കാറില്ല എന്നാണ് അദ്ദേഹം ഇതിൽ പറയുന്നത്.

ഈ ഡിവൈസുകളുടെ അധിക ഉപയോഗം കുട്ടികളെ ടെക്നോളജി അഡിക്റ്റാക്കും എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് നിയന്ത്രിക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. എന്നാൽ സക്കർബർഗിനെപ്പോലുള്ളവര്‍ കുട്ടികളെ ഇവയിൽ നിന്നൊക്കെ പരമാവധി അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ മകൾ ഓഗസ്റ്റ് ജനിച്ചപ്പോൾ അദ്ദേഹം മകൾക്കായി എഴുതിയ സന്ദേശം വളരെ പ്രസക്തമാണ്. "വലുതാകുമ്പോൾ നിനക്ക് വളരെ തിരക്കായിരിക്കും അതുകൊണ്ട് ഇപ്പോൾതന്നെ എല്ലാ പൂക്കളുടേയും സുഗന്ധം അറിഞ്ഞുവളരുക"

അതേ വലുതാകുക പോലും വേണ്ട, ഇന്ന് നാം കാണുന്ന ഓരോ കുഞ്ഞിന്റെ കൈയിലും കാണും എതെങ്കിലുമൊരു ഡിവൈസ്. പൂമ്പാറ്റകളുടെ വർണമറിയാതെയും പൂക്കളുെട സുഗന്ധമറിയാതെയും തന്നെയാണ് ഇപ്പോഴത്തെ കുട്ടികളുടെ ബാല്യം കഴിഞ്ഞുപോകുന്നത്. അതേ ദീർഘവീക്ഷണത്തോടെ തന്നെയാണ് മാർക്ക് സക്കർബർഗ് മകൾക്കായി ആ വരികൾ കുറിച്ചത്.