മംമ്തയുടെ പാട്ടിന് പ്രാർത്ഥനയുടെ ഗിറ്റാർ; വിഡിയോ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മംമ്ത മോഹൻദാസ്. നല്ലൊരു അഭിനേത്രി മാത്രമല്ല തെന്നിന്ത്യ മുഴുവൻ അറിപ്പെടുന്ന അഡാർ ഗായിക കൂടിയാണ് കക്ഷി.

മംമ്തയുടെ കിടിലനൊരു ഇംഗ്ലീഷ് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ മംമ്തയുടെ മനോഹര ശബ്ദം മാത്രമല്ല ആ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. ആ ഗാനത്തിന് പശ്ചാത്തല സംഗീതം പകർന്ന് രംഗത്തെത്തിയ കുഞ്ഞു മിടുക്കിയിലാണ് ഏവരുടെയും കണ്ണുടക്കിയത്.

യുവതാരം ഇന്ദ്രജിത്തിന്റെ മകളും ഗായികയുമൊക്കെയായ പ്രാർത്ഥനയാണ് മംമ്തയുടെ പാട്ടിന് തന്റെ ഗിറ്റാറിനാൽ ഇരട്ടി മധുരം പകർന്നത്. എല്ലാത്തിനും സാക്ഷിയായി ഇന്ദ്രജിത്തും ഭാര്യ പൂർണിമയും അടുത്തുണ്ടെന്നതും ശ്രദ്ധേയമായി.

തന്റെ സംഗീതാഭിരുചി ഇതിനു മുമ്പും പ്രകടിപ്പിച്ചിട്ടുള്ളയാളാണ് പ്രാർത്ഥന. അടുത്തിടെയിറങ്ങിയ ്‘മോഹൻലാൽ’, ദ് ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ ഈ കുഞ്ഞു പ്രതിഭയുടെ മനോഹര ശബ്ദം നമ്മൾ കേട്ടിട്ടുണ്ട്.