മാളൂട്ടിയായി പാറൂട്ടി; മൂന്നുവയസ്സുകാരിയുടെ കലക്കൻ ഡബ്‌സ്മാഷ്

കുഞ്ഞു കുട്ടികൾ എന്ത് ചെയ്താലും കാണാൻ  ഒരു പ്രത്യേക കൗതുകമാണ്. ഈ കൗതുകത്തിന്റെ ചുവടുപിടിച്ചാണ് മൂന്നു വയസ്സുകാരി ശ്രീ പാർവതി ഡബ്‌സ്മാഷിന്റെ ലോകത്തേക്ക് എത്തിയിരിക്കുന്നത്. കമൽ സംവിധാനം ചെയ്ത പൂക്കളം വരവായി എന്ന സിനിമയിലെ മാളൂട്ടിയെ ആരും മറക്കില്ല.നായകനായ ജയറാമിന്റെ വീട്ടിലേക്ക് തന്നെയും കൊണ്ടുപോകണം എന്നു പറഞ്ഞു ചിണുങ്ങുന്ന മാളൂട്ടിയെ ആരാണ് മറക്കുക. മാളൂട്ടി നിറഞ്ഞു നിന്നിരുന്ന ആ സിനിമക്കാലത്തെ നൊസ്റ്റാൾജിയ ഇപ്പോൾ ശ്രീ പാർവതി എന്ന പാറൂട്ടിയിലൂടെ ജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഒരു തെറ്റ് പോലും ഇല്ലാതെ, ഡയലോഗിന് അനുസരിച്ച് ചുണ്ടുകൾ ചലിപ്പിച്ചും മുഖത്ത് ഭാവഭേദങ്ങൾ വരുത്തിയും ജൂനിയർ മാളൂട്ടി തകർക്കുകയാണ്. 

പാറൂട്ടിയുടെ കണ്ണിൽ മിന്നിമറയുന്ന കുസൃതിയും, ചുണ്ടിലെ വിതുമ്പലും കൊഞ്ചൽ ഭാവങ്ങളും ഒക്കെ കാണാൻ തന്നെ എന്ത് ചന്തമാണ്‌. പാറൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഇതാദ്യമായല്ല ശ്രീപാർവ്വതി ഡബ്‌സ്മാഷ് ചെയ്യുന്നത്. 'നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്' എന്ന് ചോദിച്ചുകൊണ്ടുള്ള ഡബ്‌സ്മാഷും വൈറൽ ആയിരുന്നു. ടാന്സ്മാഷിനു പുറമെ സ്മൂളിലെ ഗായിക കൂടിയാണ് ഈ കുഞ്ഞുവാവ. ഒപ്പം  ഷോർട്ട്ഫിലിമുകളിൽ അഭിനയിച്ചിട്ടും ഉണ്ട്. മോഡലിംഗും ഏറെ ഇഷ്ടം . 

ആളുകളെ അമ്പരപ്പിച്ച പാറൂട്ടിയുടെ മാളൂട്ടി ഡബ്‌സ്മാഷ് കാണാം...